HOME
DETAILS
MAL
ഖത്തറിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടുത്തം
backup
June 03 2020 | 09:06 AM
ദോഹ: ഖത്തറിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലെ ഫാക്ടറികളില്‍ ഒന്നില്‍ തീപ്പിടിത്തം. തീ തൊട്ടടുത്ത ഫാക്ടറികളിലേക്കും പടര്‍ന്നു. ഇന്നലെയായിരുന്നു സംഭവമെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇന്നലെ ഉച്ചയോടെ തീപ്പിടിച്ച ഫാക്ടറിയില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം ദൃക്സാക്ഷികള്‍ പുറത്തുവിട്ടു.
സ്ട്രീറ്റ് നമ്പര്‍ 3ലെ ദോഹ പ്ലാസ്റ്റിക്സിനാണ് തീപ്പിടിച്ചതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. 10 മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും അണക്കാനായത്. ഫാക്ടറിയില്‍ രാസവസ്തുക്കള്‍ ഉള്ളതിനാല്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്ത് കുതിച്ചെത്തിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമുണ്ടോ എന്ന കാര്യവും അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."