ചുമട്ടുതൊഴിലാളി ഫെഡറേഷന് ജില്ലാ കണ്വന്ഷന്
സുല്‍ത്താന്‍ ബത്തേരി: ചുമട്ടുതൊഴിലാളി ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) ജില്ലാ കണ്വന്ഷന് മെയ് ഒന്നിന് സു.ബത്തേരി വ്യാപാരഭവനില്‍ നടത്തും.
തൊഴിലാളികളുടെ ക്ഷേമനിധി, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്യും. ക്ഷേമനിധി ബോര്‍ഡ് കാലാനുസൃതമായി പുനസംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു.
വി.എന്‍ ലക്ഷ്മണന് അധ്യക്ഷനായി. പി.കെ കുഞ്ഞുമൊയ്തീന്, സി.പി വര്‍ഗീസ്, പി.എം തോമസ്, ഉമ്മര്‍ കുണ്ടാട്ടില്‍, വി.പി മൊയ്തീന്, കെ.യു മാനു, കെ.എം വര്‍ഗീസ്, സി.എ ഗോപി, കെ.ഒ ജോയി, ജിജി അലക്സ്, ശങ്കരന് എന്നിവര്‍ സംസാരിച്ചു.
കണ്‍വന്‍ഷന്റെ വിജയത്തിനായി സി.പി വര്‍ഗീസ് ചെയര്‍മാനും വി.എന്‍ ലക്ഷ്മണന് കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."