ആവോലിയില്‍ ക്ഷീരവര്‍ധിനി പദ്ധതിയ്ക്ക് തുടക്കമായി
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ഷീരവര്‍ധിനി പദ്ധതിയ്ക്ക് ആവോലിയില്‍ തുടക്കമായി. രണ്ടാര്‍ ക്ഷീരോല്പാദക സഹകരണ സംഘം ഹാളില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് പദ്ധതിയും, തുടര്‍ന്ന് നടന്ന കര്‍ഷക സമ്പര്‍ക്ക പരിപാടിയും ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകര്‍ക്ക് പലിശയില്ലാതെ കറവപശുക്കളെ വാങ്ങുന്നതിന് 40,000രൂപ വരെ ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമാകുന്ന കര്‍ഷകര്‍ ക്ഷീര സംഘങ്ങളില്‍ കൊടുക്കുന്ന പാലിന്റെ വിലയില്‍ നിന്നും ആഴ്ചയില്‍ 500രൂപ വീതം പിടിച്ച് 20 മാസം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഗ്രാമീണ മേഖലയില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി സഹായകരമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.എം ഹാരിസ് പറഞ്ഞു. 40000രൂപയുടെ ചെക്കുകള്‍ അദ്ദേഹം കര്‍ഷകര്‍ക്ക് കൈമാറി. ചടങ്ങില്‍ ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മെറീന പോള്‍ പദ്ധതി വിശദീകരണം നടത്തി. വൈസ്പ്രസിഡന്റ് സുഹറ സിദ്ധീഖ്, രണ്ടാര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് പി.എസ്. സൈനുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് മോനിപ്പിള്ളി, അയ്യൂബ് ഖാന്, ബല്‍ക്കീസ് റഷീദ്, ക്ഷീരസംഘം സെക്രട്ടറി പി.എം.ജസി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."