ന്യൂസിലന്‍ഡ് ഭീകരാക്രമണം: അന്‍സിയയുടെ മൃതദേഹം ഇന്ന് എത്തിക്കും
കൊടുങ്ങല്ലൂര്‍: ന്യൂസിലന്‍ഡ് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. പുലര്‍ച്ചെ 3.10 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക അധികൃതരുടെ നേതൃത്വത്തിലായിരിക്കും വീട്ടിലെത്തിക്കുക. ഭര്‍ത്താവ് അബ്ദുല്‍ നാസറിന്റെ വീട്ടിലേക്കായിരിക്കും മൃതദേഹം ആദ്യം എത്തിക്കുക.
പിന്നീട് ചേരമാന്‍ ജുമാമസ്ജിദിന് സമീപമുള്ള അന്‍സിയയുടെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഒന്‍പത് മണിയോടെ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിയോടെ ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ നാട്ടിലെത്തിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ന്യൂസിലന്‍ഡില്‍ നിസ്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സിയ ഉള്‍പ്പെടെ 50 പേര് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."