HOME
DETAILS
MAL
കാലിക്കറ്റില്‍ ഉത്തരക്കടലാസ് പരിശോധിക്കാത്ത അധ്യാപകര്‍ക്ക് നോട്ടിസ്
backup
March 24 2019 | 19:03 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സ്ഥിരമായുണ്ടാകുന്ന അനാസ്ഥയില്‍ ബലിയാടാകുന്നത് വിദ്യാര്‍ഥികള്‍. രണ്ടാം സെമസ്റ്റര്‍ മലയാളം പേപ്പറിന്റെ മൂല്യനിര്‍ണയം തീരാത്തതിനാല്‍ ഫല പ്രഖ്യാപനം വൈകുകയാണ്. ബിരുദ രണ്ടാം സെമസ്റ്ററിലെ 1500 ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം നടത്താതെ ചുമതലപ്പെടുത്തിയ അധ്യാപകര്‍ തിരിച്ച് അയക്കുകയായിരുന്നു. ഈ അധ്യാപകര്‍ക്ക് നോട്ടിസ് നല്‍കാന്‍ സര്‍വകലാശാലതീരുമാനിച്ചിട്ടുണ്ട്. ആറ് അധ്യാപകര്‍ക്കാണ് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."