ചെറിയനാട്ടെ വിവാദ പശുഫാം അടച്ചുപൂട്ടാന്‍ ആര്‍.ഡി.ഒ ഉത്തരവിട്ടു
ചെങ്ങന്നൂര്‍ : ചെറിയനാട് പഞ്ചായത്തിലെനാലാം വാര്‍ഡില്‍ അരിയന്നൂര്‍ശ്ശേരില്‍ ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃതമായിപ്രവര്‍ത്തിക്കുന്ന വിവാദ പശു ഫാം 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടാന്‍ ആര്‍.ഡി.ഒ വി.ഹരികുമാര്‍ ഉത്തരവിട്ടു.
സര്‍ക്കാരിന്റെ യാതൊരു ഉത്തരവുകളോ അറിവോ ഇല്ലാതെ അനധികൃതമായി നടത്തി വരുന്ന ഫാമില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ പൊതുജനങ്ങള്‍ക്കും സമീപവാസികളുടെ ആവാസവ്യവസ്ഥക്കും ,ആരോഗ്യത്തിനേയും പ്രതികൂലമായി ബാധിക്കുകയും ,പരിസര മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്നതാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ , ആര്‍ .ഡി.ഒ വി.ഹരികുമാര്‍ ,അഡീ. തഹസില്‍ദാര്‍ ജോസ്ലിയാമ്മ ,ഡെപ്യൂട്ടി തഹസീല്‍ദാര്‍ ദീപ്തി , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ,ചെറിയനാട് പഞ്ചായത്ത് സെക്രട്ടറി ,പ്രസിഡന്റ് കെ.കെ.രാധമ്മ ,പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ,രാംരാജ് ,പി.പ്രദീപ് കുമാര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേരിട്ട് ബോധ്യപ്പെട്ട് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ ഡി ഒ നോട്ടീസ് നല്‍കിയത്.
ഇന്നലെ രാവിലെ 10 മണിക്ക് ആര്‍.ഡി.ഒ ഓഫിസില്‍ സജി ചെറിയാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആര്‍.ഡി.ഒ മുമ്പാകെ ഫാം ഉടമയുമായി നടത്തിയ അനുരജ്ഞന ചര്‍ച്ച പരാചയപെട്ടതിനെത്തുടര്‍ന്നാണ് ആര്‍.ഡി.ഒ അടിയന്തിരമായി ഉത്തരവ് ഇറക്കിയത്. 48 മണിക്കൂറിനകം ഫാം അടച്ചു പൂട്ടുകയോ നിയമാനുസൃതം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യേണ്ടതാണെന്നും ,അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ഡി ഒ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ദീര്‍ഘനാളായി അനധികൃത ഫാമിനെതിതെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു. കഴിഞ്ഞ22-ന് വെളുപ്പിനെ നാലു മണി മുതല്‍ വൃദ്ധരും ,കൈ കുഞ്ഞുങ്ങളുമായി അമ്മമാരും ,തുടങ്ങി നൂറില്‍ അധികം നാട്ടുകാര്‍ ഫാമിനു സമീപം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.കോളനിയോട് ചേര്‍ന്ന് 40 സെന്റ് സ്ഥലത്താണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഫാമിനുള്ളില്‍ 1500 റോളം താറാവും ,കോഴിക്കുഞ്ഞുങ്ങളും ഉണ്ട് .
ഇവയ്ക്കു പുറമേ പശു ,പോത്ത് എന്നിവയും .ഇവറ്റകളുടെ വിസര്‍ജ്യ വസ്തുക്കള്‍ മുഴുവനും വഹിക്കുന്നത് സമീപത്തുകൂടി ഒഴുകുന്ന പുത്തരിത്തോടാണ്. ഫാമിന്റെ ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പരന്നൊഴുകുകയാണ്.
സമീപമാസികളുടെ കിണറുകളിലും ഈ ഉറവയാണ് ചെന്നുചേരുക.ഫാമിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ആര്‍ ഡി ഒ ,ജില്ലാ കളക്ടര്‍ ,ഡി.എം.ഒ. വില്ലേജ് - പഞ്ചായത്ത് അധികൃതര്‍ പി എച്ച് സെന്റര്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതിയുമായി പോയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."