എ.ടി.എമ്മുകള്‍ കാലി; ജനത്തിന്റെ ക്ഷമ പരീക്ഷിച്ച് ബാങ്കുകള്‍
കല്‍പ്പറ്റ: സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം നിറക്കാത്തത് ജനത്തിന് ദുരിതമാകുന്നു. ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ എ.ടി.എമ്മുകളിലൊന്നും പണമില്ലാത്ത അവസ്ഥയാണ്.
പ്രവര്‍ത്തനക്ഷമമായ എ.ടി.എം കൗണ്ടറുകളിലാണെങ്കില്‍ 2000 രൂപാ നോട്ടുകള്‍ മാത്രമാണുള്ളത്. ഇതോടെ രണ്ടായിരത്തിന് ചുവടെ മാത്രം അക്കൗണ്ടില്‍ ബാലന്‍സുള്ളവര്‍ക്ക് ദുരിതമായിരിക്കുകയാണ്. സൗജന്യസേവനത്തിന് പുറമേയുള്ള ഇടപാടുകള്‍ക്ക് ബാങ്ക് 23 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുമുണ്ട്. കല്‍പ്പറ്റ ടൗണില്‍ സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക്, എ.ടി.എമ്മുകളടക്കം പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി. ജില്ലയിലെ പലയിടങ്ങളിലും എ.ടി.എം കൗണ്ടറുകള്‍ അടച്ചിട്ട നിലയിലാണ്. പ്രമുഖ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ കാലിയായത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ന്യൂജന്‍ ബാങ്കുകളില്‍ നിന്ന് പണം ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു. എന്നാല്‍, നിലവില്‍ മുഴുവന്‍ ബാങ്കുകളിലും പണമില്ലാതായതോടെ അടിയന്തര ആവശ്യങ്ങള്‍ക്കടക്കം പണം ലഭിക്കാതെ ജനം നെട്ടോട്ടമോടുകയാണ്.
ജില്ലയിലെ ബാങ്കുകള്‍ക്ക് ആവശ്യമായ തുക റിസര്‍വ് ബാങ്ക് വിതരണം ചെയ്യാത്തതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമാകുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെ പണത്തിന്റെ വരവ് നിലച്ചത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. വ്യാപാര, നിര്‍മാണ മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശക്തമാണ്. വയനാട്, മലപ്പുറം ജില്ലകളിലെ ബാങ്കുകള്‍ക്കാണ് പണത്തിന്റെ കുറഞ്ഞ വിതരണം കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്. കോഴിക്കോട് മേഖലയില്‍ വിതരണത്തിനായി കഴിഞ്ഞ ദിവസം 15 കോടി രൂപയെത്തിയപ്പോള്‍ ജില്ലയില്‍ വളരെ കുറഞ്ഞ അളവിലാണ് പണം ലഭിച്ചത്.
പണം ഇല്ലാതായത് കര്‍ഷകരേയും വലക്കുന്നുണ്ട്. പുതുമഴ ലഭിച്ചതോടെ ജില്ലയിലെ കൃഷിയിടങ്ങള്‍ സജീവമായിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ അലഭ്യത കാരണം തൊഴിലാളികള്‍ക്ക് കൂലി നല്‍കാനോ, കൃഷിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനോ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. സേവനങ്ങള്‍ക്ക് കടുത്ത ചാര്‍ജുകള്‍ ഈടാക്കുന്ന ബാങ്കുകളുടെ ഇത്തരം നടപടികള്‍ക്കെതിരേ പ്രതിഷേധം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."