HOME
DETAILS
MAL
ജലന്ധര്‍ ബിഷപിനെതിരായ പീഡന ആരോപണം കര്‍ദിനാള്‍ മറച്ചു വച്ചു; പരാതിയുമായി വിശ്വാസികള്‍
backup
July 01 2018 | 06:07 AM
കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ ബിഷപ് ജോര്‍ജ് ആലഞ്ചേരിക്ക് നല്കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും സംഭവം മറച്ചുവെച്ചെന്നും ആരോപിച്ച് ആലഞ്ചേരിക്കെതിരേ വിശ്വാസികളുടെ സംഘടന പരാതി നല്കി.
വിശ്വാസികളുടെ സംഘടനയായ എ.എം.ടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയ്ക്ക് പരാതി നല്‍കിയത്.
ജലന്ധര്‍ ബിഷപ് തന്നെ പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാനോ പരാതിയെ കുറിച്ച് അന്വേഷിക്കാനോ തയ്യാറായില്ലെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."