മിട്ടുപ്പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥപറഞ്ഞു താരമായ ശ്വേത ടീച്ചറുടെ ഭർത്താവ് കടലിനക്കരെ ഹാപ്പിയാണ്
റിയാദ്: ഒറ്റ ദിനം കൊണ്ട് കേരളത്തിൽ താരമായി മാറിയ ശ്വേത ടീച്ചറുടെ ഭർത്താവ് കടലിനക്കരെ ഹാപ്പിയാണ്. നാട്ടിലും സോഷ്യൽ മീഡിയയിലും പ്രിയതമ നിമിഷ നേരം കൊണ്ട് താര പരിവേഷത്തോടെ ഏവരുടെയും മനം കവർന്നതോടെ സഊദിയിലെ ദമാമിൽ ആഹ്ലാദത്തിലാണ് ഭർത്താവ് ദിലീപ്. ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് മിട്ടുപ്പൂച്ചയുടേയും തങ്കുപ്പൂച്ചയുടേയും കഥ പറഞ്ഞ് കൊടുത്ത് കേരളത്തിലെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടേയും രക്ഷിതാക്കളുടേയും ഹൃദയത്തിൽ ചേക്കേറിയ സായിശ്വേതയുടെ ഭർത്താവായ ദിലീപ് കിഴക്കൻ സഊദിയിലെ ദമാമിൽ നുജൂം മീഡിയ വിഷനിലാണ് ജോലി ചെയ്യുന്നത്. കല്ലേലി, പുറമേരി സ്വദേശി പനയുള്ളത്തിൽ ശ്വേത സായി മൂന്ന് വർഷം മുമ്പാണ് ദിലീപിന്റെ ജീവിത സഖിയായി ചേക്കേറിയത്. വിക്ടേഴ്സ് ചാനലിലെ മിന്നുന്ന പ്രകടനം കേരളത്തിലെ കൊച്ചു കുട്ടികളുടെയും ആബാലവൃധം ജനങ്ങളുടെയും ഹൃദയത്തിൽ ചേക്കേറിയത്തിൽ അതിരറ്റ സന്തോഷത്തിലാണ് ദിലീപ്.
കാമറ വിദഗ്ധനായ ദിലീപ് നേരത്തെ തന്നെ വീഡിയോയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമായിരുന്നു. കാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിച്ചുകൊടുക്കുകയും ചെയ്തത് അതെ പാടി ശ്വേത പകർത്തിയത് ദിലീപിന് ഏറെ അഭിമാനമായി. കലാഭിരുചിയുള്ള അധ്യാപകരുടെ കൂട്ടായ്മയായ ‘സർഗ വസന്തം’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ് സായിശ്വേത. പഠിപ്പിക്കുന്ന രീതി ഒരിക്കൽ വീഡിയോവിൽ പകർത്തി ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. അത് കലാധരൻ എന്ന അധ്യാപകനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം നേരിട്ടാണ് സായിശ്വേതയെ ആദ്യ ക്ലാസെടുക്കാൻ തെരഞ്ഞെടുത്തത്.
വിവാഹ ശേഷം ഭർത്താവിനൊപ്പം ഒരു വർഷത്തോളം ശ്വേത ദമാമിൽ ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ഒരു വർഷം മുമ്പ് മുതുപടത്തുർ പി.ബി എൽ.പി സ്കൂളിൽ അധ്യാപികയായി ശ്വേത എത്തിയത്. ടി.ടി.സിക്കാരിയായ സായിശ്വേത ഓട്ടം തുള്ളൽ , കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, മോണോ ആക്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്വേത തന്റെ കഴിവ് തെളിയയിച്ചിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് കേരളത്തിന്റെ പ്രയങ്കരിയായി മാറിയ ഭാര്യയുടെ നേട്ടം കണ്ട് മനസറിഞ്ഞ് ആഹ്ലാദിക്കുകയാണ് ദിലീപ്. ദിവസങ്ങളായി വീഡിയോ കോൾ വഴി താൻ കൊടുത്ത നിർദേശങ്ങൾ ഉൾക്കൊണ്ടും ചൂണ്ടിക്കാണിച്ച തെറ്റുകൾ തിരുത്തിയും ഭാര്യ നടത്തിയ വിക്ടേഴ്സ് ചാനലിലെ പ്രകടനം എല്ലാവരേയും ഒരു പോലെ ആകർഷിച്ചതിന്റെ നിർവൃതിയിലാണ് ദിലീപ്. എങ്കിലും അവധിക്കാലത്ത് നാട്ടിലെത്താമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്ത സങ്കടം ഉണ്ടെകിലും ലോക് ഡൗണിൽ കുടുങ്ങിയ ദിലീപ് സർവ്വേ പിന്തുണയുമായി പ്രവാസ ലോകത്ത് നിന്നും കേരളത്തിന്റെ പ്രിയ ടീച്ചർക്ക് സർവ്വ പിന്തുണയുമായി സദാ സമയവും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."