HOME
DETAILS

ഡെങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത; വിരുദ്ധ മാസാചരണം ഇന്നുമുതല്‍

  
backup
July 01 2018 | 06:07 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%85%e0%b4%a4%e0%b5%80


കല്‍പ്പറ്റ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. ഇന്നുമുതല്‍ ഈമാസം 31 വരെ നടക്കുന്ന ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തില്‍ പ്രതിരോധബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയില്‍ എല്ലായിടത്തും ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത പാലിക്കണമന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധ വേണം.
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സണ്‍ഷയ്ഡ്, മരപ്പൊത്തുകള്‍, കൊക്കോയുടെ തോട്, കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാല്‍ ഈ സാഹചര്യങ്ങള്‍ അടിയന്തരമായി ഒഴിവാക്കണം. കൊതുകിന്റെ മുട്ട വിരിഞ്ഞു പൂര്‍ണ വളര്‍ച്ചയെത്തി കൊതുക് ആകുന്നതിനുള്ള കാലാവധി ഒരാഴ്ചയായതിനാല്‍ എല്ലാവരും ആഴ്ചയില്‍ ഒരിക്കല്‍ ഇപ്രകാരം കൊതുകിന്റെ ഉറവിട നശീകരണം നടത്തണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവ പങ്കാളികളായെങ്കില്‍ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കൂ. വീടുകള്‍, ഒഫിസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, യുവജന സംഘടനകളുടെയും മറ്റും നേത്യത്വത്തിലും പങ്കാളിത്തത്തിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് വഴി ഡെങ്കിപ്പനി പോലുള്ള മാരകമായ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാന്‍ സാധിക്കും. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന് തടിച്ചപാടുകളും ഉണ്ടാകാം.
ഒരു പ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി പലരോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കേണ്ടതും, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്.
ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും പൂര്‍ണമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണമെന്നും ഡി.എം.ഒ ഡോ. രേണുക ആര്‍, ഡെ. ഡി.എം.ഒ ഡോ. നൂന മര്‍ജ, ഡോ. അജയന്‍ കെ.എസ്, കെ ഇബ്രാഹിം, സി.സി ബാലന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago