പെരുമുണ്ടശ്ശേരി ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി
വണ്ടൂര്‍: പഞ്ചായത്തിലെ പെരുമുണ്ടശ്ശേരി ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. കൈയെത്തും ദൂരത്ത് വെള്ളമുണ്ടായിട്ടും ഉപയോഗിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയായിരുന്നു ഇവിടുത്തെ 30 കുടുംബങ്ങള്‍. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണറില്‍ മോട്ടോറും സമീപത്ത് ടാങ്കും സ്ഥാപിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കി. വേനലിന്റെ തുടക്കത്തില്‍ തന്നെ മിക്ക കിണറുകളിലേയും വെള്ളം വറ്റുന്നതിനാല്‍ പിന്നീട് സ്വകാര്യ വ്യക്തികളുടെ കിണറുകളെയാണ ്ഇത്രയും കുടുംബങ്ങള്‍ ആശ്രയിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് 2013ല്‍ പൂശാലി പടി അമ്പലക്കുന്ന് കുടിവെള്ള പദ്ധതി അഭിവൃദ്ധിപെടുത്തല് പ്രകാരം അന്നത്തെ ജില്ലാ കലക്ടര്‍ അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു.
തുടര്‍ന്ന് പ്രദേശത്ത് കിണര്‍ കുഴിച്ചെങ്കിലും പദ്ധതി പൂര്‍ണമായും നടപ്പായില്ല.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണറില്‍ മോട്ടോര്‍ സ്ഥാപിച്ച് സമീപത്ത് 2000 ലിറ്റര്‍ ടാങ്ക് സ്ഥാപിച്ചു. പൈപ്പിടല്‍ പൂര്‍ണമാകാത്തതിനാല്‍ ടാങ്കില്‍നിന്നും വെള്ളം ശേഖരിച്ച് വാഹനത്തില്‍ എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നതിനാല്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയതായും അത് കിട്ടുന്ന മുറക്ക് പെരുമുണ്ടശ്ശേരി ഗ്രാമത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സി.കെ മുബാറക്, വാര്‍ഡംഗം മാളിയേക്കല്‍ രാമചന്ദ്രന്, മോയിക്കല്‍ ഷൗക്കത്ത്, പി. വേണുഗോപാല്‍, ഇ. വിപിന്‍, എം.വിനോദ് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."