സഊദി വല്‍ക്കരണം; രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് എട്ടു ലക്ഷം വിദേശികള്‍ക്ക്
റിയാദ്: സഊദിയില്‍ നടപ്പാക്കുന്ന ത്വരിത ഗതിയിലുള്ള സഊദി വല്‍ക്കരണത്തിന്റെ പ്രതിഫലനമായി സ്വകാര്യ മേഖലയില്‍ രണ്ടു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് എട്ടു ലക്ഷം വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍.
രണ്ടു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 8,10,000 പേരുടെ കുറവുണ്ടായതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന കണക്കുകള്‍. 2016 ല്‍ ആദ്യ പാദത്തില്‍ 85.2 വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നപ്പോള്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ കണക്കുകള്‍ പ്രകാരം 77.1 ലക്ഷം വിദേശികളാണ് സ്വകാര്യ മേഖലയിലുള്ളത്.
കണക്കുകള്‍ നോക്കുമ്പോള്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടു വര്‍ഷത്തിനിടെ പത്തു ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനഞ്ചു മാസത്തിനിടെ മാത്രം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 7,85,000 പേരുടെ കുറവുണ്ടായിയിട്ടുണ്ട്.
2016 അവസാന പാദത്തില്‍ സ്വകാര്യ മേഖലയില്‍ 84.9 ലക്ഷം വിദേശ തൊഴിലാളികളുണ്ടായിരുന്നു. നിലവിലെ അവസ്ഥ തുടരുമ്പോള്‍ ഈ വര്‍ഷം അവസാനം വിദേശികളുടെ കൊഴിഞ്ഞുപോക്കില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകും. അതേസമയം, രണ്ടു വര്‍ഷത്തിനിടെ പുതിയ വിസയില്‍ രാജ്യത്ത് എത്തിയ വിദേശ തൊഴിലാളികളുടെ എണ്ണം താരതമ്യം ചെയ്യുമ്പോഴും സ്വകാര്യ മേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം വളരെ കൂടുതലാണെന്ന് വ്യക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."