HOME
DETAILS

ചരിത്ര സ്മാരകങ്ങളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു: കെ.കെ മുഹമ്മദ്

  
backup
July 01 2018 | 06:07 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


കോഴിക്കോട്: രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്ന് പ്രമുഖ ആര്‍ക്കിയോളജിസ്റ്റും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജ്യനല്‍ ഡയരക്ടറുമായ കെ.കെ മുഹമ്മദ്. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും പൈതൃക സ്മാരകങ്ങളോട് അവഗണനയാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകങ്ങള്‍ പരിരക്ഷിക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാറില്ലെന്നും മുഹമ്മദ് പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ 'ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രതലസ്ഥാനമായ ഡല്‍ഹി നൂറ്റാണ്ടുകളായി വിവിധ സംസ്‌കാരങ്ങളുടെ സംഘമഭൂമിയാണ്. ഇതിഹാസമായ മഹാഭാരതത്തില്‍ പറയുന്ന പല സ്ഥലങ്ങളും ഡല്‍ഹിയിലായിരുന്നുവെന്നു പുരാവസ്തു ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങളും ചില കേന്ദ്രങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യത്തെ കുറിച്ച് പ്രചരിപ്പിക്കുന്ന കഥകളും തമ്മില്‍ യാതൊരു ബന്ധവുമില്ല.
ഭാരതത്തില്‍ അക്ഷൗഹിണി പടയും പുഷ്പക വിമാനവും പുരാതന ഇന്റര്‍നെറ്റുമെല്ലാമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാല്‍ ഇവയൊന്നും സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറ സി.എം.ഐ അധ്യക്ഷനായി. ആന്റണി പുലിക്കോട്ടില്‍, ഫാ. പ്രദീപ് പടേട്ട്, എം. രാധാകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago