കുന്ദമംഗലം മണ്ഡലത്തില്‍ അഞ്ചു കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കുന്ദമംഗലം: മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം പഞ്ചായത്തിലെ മാരിയോട് വെസ്റ്റ് പിലാശ്ശേരി റോഡ് 25 ലക്ഷം, കുന്ദമംഗലം പി.എച്ച്.സി വെയിറ്റിങ് ഏരിയ നിര്‍മാണം 16 ലക്ഷം, മേച്ചിലേരി കണക്കംപുറത്ത് എറോച്ചുടല റോഡ് 35 ലക്ഷം, ചാത്തമംഗലം പഞ്ചായത്തിലെ നായര്‍ക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചുറ്റുമതില്‍ നിര്‍മാണം 20 ലക്ഷം, ചാത്തമംഗലം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം 30 ലക്ഷം, പെരുമണ്ണ ടൗണ്‍ നവീകരണം 25 ലക്ഷം, മനത്താനത്ത്താഴം വായോളി പുത്തൂര്‍മഠം കുളങ്ങര റോഡ് 25 ലക്ഷം, ഒളവണ്ണ പഞ്ചായത്തിലെ കൊടല് ഗവ. യു.പി സ്കൂള്‍ കെട്ടിടനിര്‍മാണം 50 ലക്ഷം, ഒളവണ്ണ ഗവ. എല്‍.പി സ്കൂള്‍ കെട്ടിടനിര്‍മാണം70 ലക്ഷം, മൂര്‍ക്കനാട് കൂഞ്ഞാമൂല റോഡ് 25 ലക്ഷം, പാലത്തുംകണ്ടി പാലം റോഡ് 15 ലക്ഷം, മണക്കടവ് പെരുമണ്ണ റോഡ് 24 ലക്ഷം, മക്കാട്ട് പിച്ചപ്പുറം റോഡ് 10 ലക്ഷം, പന്തീരങ്കാവ് പൊലിസ് സ്റ്റേഷന് കെട്ടിടം ഭൗതിക സൗകര്യം ഒരുക്കല്‍ 10 ലക്ഷം, പെരുവയല്‍ പഞ്ചായത്തിലെ കുനിയില്ത്താഴം കൊരാടത്ത്താഴം റോഡില്‍ കള്‍വര്‍ട്ട് 10 ലക്ഷം, പെരിങ്ങളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗേറ്റ് നിര്‍മാണം 10 ലക്ഷം, കൊടശ്ശേരിത്താഴം പാച്ചാക്കില്‍ മണ്ണാറക്കല്‍ റോഡ് 18 ലക്ഷം, മാവൂര്‍ പഞ്ചായത്തിലെ നൊച്ചിക്കാട്ട്കടവ് ലക്ഷം വീട് കോളനി റോഡ് 37.5 ലക്ഷം, മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 34.5 ലക്ഷം, മെഡിക്കല്‍ കോളജില്‍ മാലിന്യനിര്‍മാര്‍ജന സംവിധാനം സ്ഥാപിക്കല്‍ 10 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."