ജീവന് നിലനിര്‍ത്താന്‍ സുമനസുകളുടെ കൈത്താങ്ങ് തേടി യുവതി
മലപ്പുറം: വൃക്ക മാറ്റിവയ്ക്കുന്നതിന് നിര്‍ധന കുടുംബത്തിലെ യുവതി സഹായം തേടുന്നു. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി അണ്ടിക്കാട് സ്വദേശി ചേര്ക്കാടന് റസാഖിന്റെ ഭാര്യ ഷാഹിന (42)യാണ് വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയായിരിക്കുന്നത്. വൃക്ക മാറ്റിവച്ചാല്‍ മാത്രമെ ജീവന് നിലനിര്ത്താനാവൂവെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.
20 ലക്ഷത്തിലേറെ രൂപയാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ ചികില്‍സയ്ക്ക് വേറെയും തുക കണ്ടെത്തണം.
ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാത്തതിനാല്‍ ജീവന് നിലനിര്‍ത്താനായി നാട്ടുകാരുടെ സഹായത്തോടെ ഡയാലിസിസിന് വിധേയയായികൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് റസാഖിന്റെ ചെറിയ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
മാനസിക വളര്‍ച്ചയില്ലാത്ത ഒരു കുട്ടി ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളടങ്ങിയ കുടുംബത്തിന്റെ നിത്യചെലവും കുട്ടികളുടെ വിദ്യാഭ്യാസവും കൂടാതെ ചികിത്സാ ചെലവിനുമായി കുടുംബം പ്രയാസപ്പെടുകയാണ്.
30 ലക്ഷംവരെ ചെലവ് പ്രതീക്ഷിക്കുന്ന ഷാഹിനയുടെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന് ചേര്ക്കാടന് ഷാഹിന ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
മലപ്പുറം ഫെഡറല്‍ ബാങ്കില്‍ സംയുക്ത അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 11020100215255. കഎടഇ ഇീറല എഉഞഘ 0001102 നമ്പറിലോ നേരിട്ടോ സഹായമെത്തിക്കാം. ഫോണ്‍:9633785973, 9895560192, 9847999200, 9495323205.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."