റോഡ് നല്‍കാതെ അയിത്തം: പാളത്തൊപ്പിയണിഞ്ഞ് ദലിത് കോളനി നിവാസികളുടെ പ്രതിഷേധം
ബദിയഡുക്ക: ദലിതര്‍ക്ക് അയിത്തം കല്‍പിച്ച് സ്വകാര്യവ്യക്തി കോളനി നിവാസികള്‍ക്ക് റോഡ് സൗകര്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി കോളനി നിവാസികള്‍. ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെ തോട്ടദമൂല പട്ടികജാതി കോളനിയിലെ 78 ഓളം കുടുംബത്തിലെ അംഗങ്ങള്‍ തുളുവരുടെ പരമ്പരാഗത രീതിയിലുള്ള പാളത്തൊപ്പി അണിഞ്ഞ് മഴയത്ത് നാട്ടക്കല്ലില്‍നിന്ന് പ്രകടന നടത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ സമരം നടത്തി.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ അണിനിരന്നു. വര്‍ഷങ്ങളായി കോളനി നിവാസികള്‍ ഉപയോഗിച്ചിരുന്നവഴി സമീപത്തെ ഒരു സ്വകാര്യവ്യക്തി തടസപ്പെടുത്തിയിരുന്നു. ഇതുമൂലം കോളനി നിവാസികള്‍ നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞവര്‍ഷം പാമ്പ് കടിയേറ്റ കോളനിയിലെ ഒരു യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യമില്ലാതെ മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കൂടാതെ അസുഖം പിടിപ്പെട്ട രോഗികളെ ശരിയായ വഴിയില്ലാത്തതിനാല്‍ ചുമന്നുകൊണ്ടു പോയാണ് ആശുപത്രിയിലെത്തിച്ചത്. റോഡിന് വേണ്ടി കോളനി നിവാസികള്‍ നടത്തിയ ധര്‍ണ സമരം സി.പി.എം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. സി.പി.എം ബെള്ളുര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. സൂഫി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.പി ഉഷ, പഞ്ചായത്ത് അംഗം ഉഷ, കെ. ശങ്കരന്‍, പി. രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."