HOME
DETAILS
MAL
നടപ്പാത കാട് കയറി: കാല്‍നട യാത്രക്കാര്‍ ദുരിതത്തില്‍
backup
July 01 2018 | 06:07 AM
കാസര്‍കോട്: ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന കാസര്‍കോട് നഗത്തിലെ നടപ്പാത കാടുകയറിയത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുന്ന ഓവുചാലിന് മുകളിലാണ് കാടുകള്‍ വളര്‍ന്നിരിക്കുന്നത്. ഇതുമൂലം റോഡിലൂടെ നടന്നുപോകണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
അതേസമയം റോഡിന് വീതി കുറഞ്ഞതിനാല്‍ ഇതുവഴിയുള്ള കാല്‍നട യാത്രയും അപകടഭീണി ഉയര്‍ത്തന്നു.
എന്നാല്‍ ഇതുവരെയായും കാട് നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന റോഡിലൂടെ കടന്നുപോകുന്നതും ഇഴജന്തുക്കളുടെ കേന്ദ്രമായ പാതയോരത്തുകൂടി നടന്നുപോകുന്നതും യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."