HOME
DETAILS

മോദി പണക്കാരുടെ മാത്രം ചൗക്കിദാര്‍; പ്രിയങ്കാ ഗാന്ധി

  
backup
March 24 2019 | 20:03 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%9a

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദി പണക്കാരുടെ മാത്രം ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആണെന്നും പാവപ്പട്ടവരെ കുറിച്ച് അദ്ദേഹത്തിന് വേവലാതികളൊന്നുമില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക വിമര്‍ശിച്ചത്.


കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയിലേറെ രൂപ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതുകാരണം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക ആരോപിച്ചു.


സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2018-19 കാലയളവില്‍ 24,888 കോടി രൂപയുടെ കരിമ്പാണ് കര്‍ഷകരില്‍നിന്ന് പഞ്ചസാര ഫാക്ടറികള്‍ വാങ്ങിയത്. ക്വിന്റലിന് 315 രൂപയ്ക്കായിരുന്നു കച്ചവടം. ചില പ്രത്യേകയിനം കരിമ്പുകള്‍ 325 രൂപയ്ക്കും വാങ്ങിയിട്ടുണ്ട്. ഇതുപ്രകാരം 22,175 കോടി രൂപയാണു സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടിയിരുന്നത്. കരിമ്പ് വാങ്ങി 14 ദിവസത്തിനുള്ളില്‍ ഇതു നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 12,339 കോടി രൂപ മാത്രമാണു സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. 2017-18 കാലയളവിലെ കുടിശിക കൂടി കൂട്ടുമ്പോള്‍ 10,000 കോടിയിലധികം രൂപയാണു കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇത് ചൂണ്ടിക്കാണിച്ചാണ് കിഴക്കന്‍ യു.പിയുടെ ചുമതല കൂടിയുള്ള പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരേ വിമര്‍ശനവുമായി എത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരിമ്പ് കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. ബുലന്ദ്ശഹര്‍, അംരോഹ, മൊറാദാബാദ്, സംഭാല്‍, രാംപുര, ബറേലി, ഖുശിനഗര്‍ തുടങ്ങിയ ഇടങ്ങളിലാണ് കരിമ്പ് കര്‍ഷകര്‍ ഏറെയുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  29 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago