HOME
DETAILS
MAL
മാര്‍ച്ച് നടത്തി
backup
July 12 2016 | 21:07 PM
പെരുമ്പാവൂര്‍: വിലക്കയറ്റത്തിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആര്.എം രാമചന്ദ്രന് അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം വി.പി ശശീന്ദ്രന്, പി.എം സലിം എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.ഐ ബീരാസ് സ്വാഗതവും കെ.ഇ നൗഷാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."