കുമ്മനത്തിന്റെയും പിണറായിയുടെയും ഭാഷ ഒരുപോലെയെന്ന്
ആര്യനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അരുവിക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ ബി.ജെ.പിക്കാരെക്കാള്‍ കൂടുതല്‍ എതിര്‍പ്പുണ്ടാകുന്നത് സി.പി.എമ്മില്‍ നിന്നാണ്.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്റെയും പിണറായി വിജയന്റെയും ഭാഷ ഒന്നായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റിച്ചല്‍ വേലപ്പന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, ജി. ദേവരാജന്‍, കരകുളം കൃഷ്ണപിള്ള, പരുത്തിപ്പള്ളി സനല്‍, പൊടിയന്‍കുട്ടി, തോന്നയ്ക്കല്‍ ജമാല്‍, വിതുര ശശി, എന്‍. രഞ്ചകുമാര്‍, മലയടി പുഷ്പാംഗദന്‍, പൂവച്ചല്‍ ബഷീര്‍, ഇറവൂര്‍ പ്രസന്നകുമാര്‍, സി.ആര്‍ ഉദയകുമാര്‍, എന്‍. ജയമോഹനന്‍, ആനാട് ജയന്‍, പി.എസ് പ്രശാന്ത്, ജലീല്‍ മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."