HOME
DETAILS
MAL
എയര്‍ ഇന്ത്യ യാത്രക്കാരന്റെ ലഗേജ് ലഭിച്ചില്ലെന്ന് പരാതി
backup
April 16 2017 | 20:04 PM
പേരാമ്പ്ര: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്ത പേരാമ്പ്ര ചേനോളി സ്വദേശിയുടെ വില പിടിപ്പുള്ള ലഗേജ് രണ്ടാഴ്ചയായിട്ടും ലഭിച്ചില്ലെന്ന് പരാതി. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഏഴാം തിയതി രാവിലെ 9.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ചേനോളിയിലെ പാറേമ്മല്‍ മജീദിന്റെ 27 കിലോ തൂക്കം വരുന്ന ലഗേജാണ് നഷ്ടപ്പെട്ടത്. എയര്‍ ഇന്ത്യാ കൗണ്ടറില്‍ പല തവണ അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിച്ചില്ല.
പകരം പത്താം തിയതി രാത്രി മറ്റൊരു ലഗേജുമായി എയര്‍പോര്‍ട്ട് അധികൃതര്‍ സമീപിച്ചെങ്കിലും തന്റേതല്ലാത്തതിനാല്‍ സ്വീകരിച്ചില്ലെന്ന് മജീദ് പറയുന്നു. യഥാര്‍ഥ ലഗേജിനെക്കുറിച്ച് അന്വേഷിച്ച് തിരികെ നല്‍കണമെന്നും തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മജീദ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൊലിസിനു പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."