HOME
DETAILS

ക്ലാസുകള്‍ ഓണ്‍ലൈനില്‍ ഒന്നിനും സമയമില്ലാതെ അധ്യാപികമാരും!

  
backup
June 03 2020 | 19:06 PM

online-class-teaxhers-in-busy
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ വീട്ടമ്മമാര്‍ കൂടിയായ അധ്യാപികമാര്‍ക്ക് തിരക്കോട് തിരക്ക്. ഒരുദിവസത്തെ കാര്യങ്ങള്‍ തീര്‍ക്കാന്‍ 24മണിക്കൂര്‍ തികയാത്ത അവസ്ഥ.
കൊവിഡ് കാരണം സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്നും കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കട്ടെയെന്നും സര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നീട്, ഈ കാലയളവില്‍ അധ്യാപകരും സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് വിശദീകരണം വന്നതോടെ പലരും ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, 'സ്‌കൂളായിരുന്നു ഭേദം' എന്ന അവസ്ഥയിലാണ് അധ്യാപകരില്‍ പലരും; പ്രത്യേകിച്ച് വീട്ടമ്മമാരായ അധ്യാപികമാര്‍.
 
അതിരാവിലെ മുതല്‍ തിരക്കിലാണ് മിക്ക കുടുംബങ്ങളും. രാവിലെ ഏഴുമണിയോടെ തന്നെ, പല പ്രദേശങ്ങളിലും ഓണ്‍ലൈനായി മദ്‌റസകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അതുകഴിഞ്ഞാലുടന്‍,  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളും.
 
രണ്ടും മൂന്നും മക്കളുള്ള വീടുകളില്‍ ടി.വിയും സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുമെല്ലാം ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയാണ്. രാവിലെ എട്ടരയോടെ തന്നെ പ്ലസ് ടു കാര്‍ക്കുള്ള ക്ലാസ് തുടങ്ങും. പിന്നാലെ, മറ്റ് ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും. 
 
മക്കള്‍ കൃത്യമായി പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതുകഴിഞ്ഞാല്‍, തങ്ങള്‍ പഠിപ്പിക്കുന്ന വിഷയങ്ങളിലെ ക്ലാസുകള്‍ ഇവരും ഓണ്‍ലൈനായി ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഒടുവില്‍ നിര്‍ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കുറിച്ചെടുത്ത് വാട്‌സ്ആപ് പോലുള്ള നവമാധ്യമങ്ങളിലൂടെ അത് തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കണം. കൂടാതെ, വൈദ്യുതി മുടക്കം, ഇന്റര്‍നെറ്റ് തകരാര്‍ തുടങ്ങിയ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി അന്നത്തെ പാഠഭാഗത്തിന്റെ സംക്ഷിപ്ത രൂപം തയാറാക്കി അയക്കുകയും വേണം. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വാട്‌സാപ്പിലൂടെയും മറ്റും തിരികെ വാങ്ങി അവ പരിശോധിച്ച് തെറ്റുതിരുത്തി വീണ്ടും അയക്കണം.
അപ്പോഴേക്ക്, ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പല കാരണങ്ങളാല്‍ വ്യക്തമാകാതെ പോയ പാഠഭാഗങ്ങള്‍ സംബന്ധിച്ചുള്ള സംശയം ചോദിച്ച് വിളികള്‍ ആരംഭിക്കുകയായി. അത് രാത്രി ഏറെ വൈകുംവരെ നീളും. സ്വന്തം വീട്ടിലുള്ള 'ഓണ്‍ലൈന്‍ പഠിതാക്കളുടെ' സംശയങ്ങള്‍ വേറെയും. അതിനിടക്ക്, 'ടീച്ചര്‍ക്ക് ഇപ്പോള്‍ സുഖമല്ലേ, സ്‌കൂളില്‍ പോകാതെ ശമ്പളം കിട്ടുമല്ലോ' എന്ന പരിചയക്കാരുടെയും ബന്ധുക്കളുടെയും അഭിപ്രായ പ്രകടനങ്ങളുമുണ്ടാകും.
 
നേരത്തെ,  40 മിനുട്ട് സമയംകൊണ്ട് ചെയ്ത് തീര്‍ത്തിരുന്ന അധ്യയന ജോലികള്‍ക്ക് ഇപ്പോള്‍ ദിവസം മുഴുവന്‍ മതിയാകാത്ത അവസ്ഥയിലുമായി.
 ഇതൊക്കെയാണെങ്കിലും, ഈ മഹാമാരിക്കാലത്ത് വിദ്യാര്‍ഥികളുമായി ഇടപഴകാന്‍ കഴിയുന്നതും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാകുന്നതും മഹാകാര്യമെന്ന് അധ്യാപികമാരിലൊരാള്‍ 'സുപ്രഭാത'ത്തോട് അഭിപ്രായപ്പെട്ടു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago