HOME
DETAILS
MAL
തന്നട റോഡിലെ മണ്ണിടിച്ചില്‍ അപകടഭീഷണിയാകുന്നു
backup
July 01 2018 | 06:07 AM
ചക്കരക്കല്‍: പൊതുവാച്ചേരി ,തന്നട റോഡിലെ മണ്ണിടിച്ചല്‍ അപകടഭീഷണിയുണ്ടാക്കുന്നു.
സ്വകാരൃ വൃക്തികളുടെ പറമ്പില്‍ നിന്നാണ് മണ്ണിടിയുന്നത്. വേരുകള്‍ പൊട്ടിയത് കാരണം തെങ്ങുകളും, മരങ്ങളും ഏതു നിമിഷവും റോഡിലേക്ക് പൊട്ടിവീഴാവുന്ന നിലയിലാണ്. പൊതുവാച്ചേരിയില്‍ നിന്നും തന്നട റോഡിലേക്ക് പ്രവേശിക്കുന്ന വളവിലാണ് അപകടാവസ്ഥയുള്ളത്.
ബസുകളും,നിരവധി വാഹനങ്ങളും കടന്നുപോവുന്ന വഴിയാണിത്. പ്രദേശത്തെ സ്കൂള്‍, മദ്റസകളിലേക്കുള്ള വിദ്യാര്‍ഥികളും റോഡിലൂടെ നടന്നുപോവുന്നു. മണ്ണിടിച്ചല്‍ കാരണമുണ്ടാവുന്ന അപകടവാസ്ഥ ഇല്ലാതാക്കാന്‍ നടപടിവേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."