സി.പി.എമ്മിന്റെ ഇരട്ടത്താപ്പില്‍ ജനരോഷം ശക്തമാകുന്നു
തൊട്ടില്‍പ്പാലം: വിദേശ മദ്യശാലക്കെതിരേ സി.പി.എമ്മിന്റെ ഇരട്ടത്താപ്പില്‍ ജനരോഷം ശക്തമാകുന്നു. കുറ്റ്യാടിയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റ് തൊട്ടില്‍പ്പാലത്തേക്കു മാറ്റിസ്ഥാപിക്കുന്നതിനെതിരേ കക്ഷിരാഷ്ട്രീയം മറന്ന് മലയോര ജനത ഒറ്റക്കെട്ടായി നിന്നിരുന്നു.
എന്നാല്‍ അവസാനഘട്ടത്തില്‍ മദ്യശാല തുറക്കാനാവശ്യമായ സൗകര്യം ചെയ്തു നല്‍കിയതാണ് സി.പി.എമ്മിന്റെ അനുകൂല നിലപാട് മറനീക്കി പുറത്തുവന്നത്. മദ്യശാല വരുന്നതിനെതിരേ തുടക്കത്തില്‍ പോസ്റ്റര്‍ പതിച്ചും മറ്റും ശക്തമായി പ്രതിഷേധരംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് വിട്ടുനില്‍ക്കുകയായിരുന്നു.
നേരത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സി.പി.എം നേതാവ് ചെയര്‍മാനായ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ തുടക്കത്തില്‍ സജീവമായി ഇടപെട്ടിരുന്ന ചെയര്‍മാന്റെ സമരമുഖത്തുനിന്നുള്ള പെട്ടന്നുള്ള പിന്‍വാങ്ങല്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."