HOME
DETAILS

സമരം ഫലം കണ്ടില്ല: തൊട്ടില്‍പ്പാലത്ത് വിദേശ മദ്യശാല തുറന്നു

  
backup
April 16 2017 | 20:04 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


തൊട്ടില്‍പ്പാലം: സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയെയും കാവിലുംപാറ ജനതയെയും നോക്കുകുത്തിയാക്കി സി.പി.എം ഒത്താശയോടെ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യശാല ടൗണിലെ സിനിമാ തിയറ്ററിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ കടേക്കച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റാണ് ഇന്നലെ  തൊട്ടില്‍പ്പാലം ടൗണില്‍ തുറന്നത്.
ജനജീവിതം ദുസ്സഹമാക്കുന്ന മദ്യവില്‍പ്പന ശാല ആരംഭിക്കുന്നതിനെതിരേ 22 ദിവസത്തോളം നീണ്ട രാപ്പകല്‍ സമരം നടത്തിവന്ന സമരസമിതി അംഗങ്ങളെ തടഞ്ഞു പ്രാദേശിക സി.പി.എം നേതാക്കളുടെ പിന്തുണയോടെയാണ് മദ്യശാല തുറന്നത്.
    കാവിലുംപാറ പഞ്ചായത്തിന്റെ പ്രധാന ഭാഗമായ തൊട്ടില്‍പ്പാലം ടൗണിനോടു ചേര്‍ന്ന ഭാഗമാണ് മദ്യശാലയായി മാറിയത്. നേരത്തെ പൊലിസ് സ്റ്റേഷനു സമീപത്തുള്ള കെട്ടിടത്തില്‍ തുടങ്ങാനിരിക്കെ സമരസമിതിയുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു സ്ഥലം കണ്ടെത്തുകയായിരുന്നു. പിന്നീടാണ് സിനിമാ തിയറ്ററിനടുത്തുള്ള കെട്ടിടം തിരഞ്ഞെടുത്തത്.
ഇവിടെ മദ്യശാല ആരംഭിക്കുന്നതിനെതിരേ സര്‍വകക്ഷിയുടെ ആശീര്‍വാദത്തോടെ റോബിന്‍ ജോസഫ്, ഹമീദ് കുണ്ടോട്ടി, സി.കെ കുഞ്ഞബ്ദുല്ല ഹാജി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് ശനിയാഴ്ച വൈകിട്ട് സമരം നിയുക്ത കെട്ടിടത്തിനടുത്തേക്കും വ്യാപിപ്പിച്ചിരുന്നു.
 തുടര്‍ന്നു രാത്രി ഔട്ട്‌ലെറ്റ് തുറക്കുമെന്ന വിവരം ലഭിച്ചതിനാല്‍ ഏതുവിധേനയും തടയാനായി സമരക്കാര്‍ ഒത്തുചേരുകയും ചെയ്തു.      ഇതിനിടെ രാത്രിയില്‍ മദ്യശാലക്ക് അനുകൂല നിലപാട് പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തി. സി.പി.എം അനുകൂലികളായ ഇവര്‍ ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. തുടര്‍ന്നു സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം സമരപന്തലിനടുത്തെത്തിയത് പ്രദേശത്തു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഏരിയാ സി.പി.എം നേതാവ് സമരക്കാരെ പ്രകോപിപ്പിക്കുകയും സമരത്തില്‍ നിന്നു പിന്മാറണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നു.
 എന്നാല്‍ പൊലിസിന്റെയും നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകരുടെയും പിന്‍ബലത്തോടെ ശനിയാഴ്ച രാത്രി 11ന് മദ്യം കയറ്റിയ വാഹനമെത്തുകയും സമരസമിതി അംഗങ്ങളെ തടഞ്ഞ് മദ്യം ഇറക്കുകയുമായിരുന്നു. തുടര്‍ന്നു സമരസമിതിയുടെ പന്തല്‍ ബലം പ്രയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു.
അതേസമയം ബാങ്ക്, മത്സ്യമാര്‍ക്കറ്റ്, മില്‍മ സൊസൈറ്റി, സിനിമാ തിയറ്റര്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫിസ്, ഇവയൊന്നും പരിഗണിക്കാതെ മദ്യശാല തുറക്കാനൊരുങ്ങിയത് നേരത്തെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടാതെ ആരാധനാലയങ്ങളും മദ്യശാലയും തമ്മിലുള്ള ദൂരപരിധിയില്‍ കൃത്രിമം കാണിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച്  ആക്ഷന്‍ കമ്മിറ്റി കലക്ടര്‍, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
    ഇടതുമുന്നണി ഭരിക്കുന്ന കാവിലുംപാറ പഞ്ചായത്തില്‍ മദ്യശാല ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഭരണസമിതി തുടക്കത്തില്‍ ശക്തമായി എതിര്‍പ്പു പ്രകടിപ്പിക്കുകയും തുടര്‍ന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കര്‍മ്മസമിതി രൂപീകരിച്ച് മദ്യശാലയെ എതിര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഉന്നതതല ഇടപെടല്‍ മൂലം ഒടുവില്‍ കെട്ടിട നമ്പര്‍ അടക്കമുള്ള നടപടി ചെയ്തു നല്‍കുകയായിരുന്നു. സി.പി.എം നേതാവ് ചെയര്‍മാനായ സമരസമിതിയില്‍ മദ്യശാലക്കെതിരേയുള്ള സമരം ചര്‍ച്ചാവിഷയമായിരുന്നു.
മദ്യശാലക്കെതിരേ ഇടതുമുന്നണിയുടെ അനുകൂല നിലപാടില്‍ പഞ്ചായത്തില്‍ ജനരോഷം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago