ദേശീയപാത നാലുവരിയാക്കല്‍; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍: മന്ത്രി
കാസര്‍കോട്: കാസര്‍കോട്: ദേശീയപാത നാലുവരിയാക്കുന്നതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ കാസര്‍കോട്ട് നടത്താന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.
മധൂര്‍-ബദിയഡുക്ക ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത നാലുവരിയാക്കുന്നതിനായി കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതലുള്ള രണ്ടു റീച്ചുകളിലെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ടെന്‍ഡറുകള്‍ക്ക് അനുമതി കാത്തിരിക്കുകയായിരുന്നു. ടെന്‍ഡറുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി രണ്ടുദിവസം മുന്‍പ് ലഭിച്ചു.
മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെ തിയതി ഒരുമിച്ചു കിട്ടുന്ന ദിവസം സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ട് നടത്താനാണ് ശ്രമിക്കുന്നത്. ഇരുവരുടെയും സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കൊറത്തിക്കുണ്ട് പാലം വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത ശിവരാം ഭട്ടിന് മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ് അഹമ്മദ്, പ്രഭാശങ്കര്‍ റൈ, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് അംഗം സിറാജ് മുഹമ്മദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.എച്ച് ശങ്കരന്‍, എ. അബ്ദുറഹ്മാന്‍, മാഹിന്‍ കേളോട്ട്, കെ. ചന്ദ്രശേഖര ഷെട്ടി, അനന്തന്‍ നമ്പ്യാര്‍, ടിമ്പര്‍ മുഹമ്മദ്, നാഷണല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. പി.ഡബ്ലു.ഡി നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട് സ്വാഗതവും പി.ഡബ്ലു.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബി. റിയാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."