ബി.ആര്‍.സി സ്‌നേഹവീടൊരുക്കുന്നു
താമരശേരി: അപൂര്‍വ രോഗം (മസ്‌കുലര്‍ ഡിസ്‌ട്രോഫി ) ബാധിച്ച സഹോദരങ്ങളായ അരുണ്‍, അമല്‍ എന്നിവര്‍ക്കായി കൊടുവള്ളി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു.
താമരശേരി ചമല്‍ പ്രദേശത്ത് പൂവന്‍മലയില്‍ പുറമ്പോക്കിലുള്ള താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന ഈ കുടുംബത്തിന് വേണ്ടണ്ടി ജനകീയ പങ്കാളിത്തത്തോടൊണ് വീട് നിര്‍മിക്കുന്നത്. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രം ഓഫിസര്‍മാരായ എ.കെ അബ്ദുല്‍ ഹക്കീം, വസീഫ്, ബി.പി.ഒ.വി.എ മെഹറലി, പി. എസ്, ബാബു, പി.സി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭവന നിര്‍മാണത്തിനായി പണം സ്വരൂപിക്കുന്നതിനായി ചമല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ 40214101018699 നമ്പറില്‍ അക്കൗണ്ടണ്ട് ആരംഭിച്ചിട്ടുണ്ടെന്നന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."