HOME
DETAILS

മാലിന്യപ്പെരുമഴ..!

  
backup
July 01 2018 | 06:07 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b4

 


കാസര്‍കോട്: മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ കാസര്‍കോട് നഗരമടക്കമുള്ള പ്രദേശങ്ങളില്‍ മാലിന്യപ്പെരുമഴ. നഗരത്തിലും നഗരത്തോട് ചേര്‍ന്ന റോഡരികുകളിലും തള്ളിയ മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ഒലിച്ചിറങ്ങുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നത്. കൂടാതെ ഇത് വന്‍രോഗ ഭീഷണിയും ഉയര്‍ത്തുന്നു.
കാസര്‍കോട് നഗരമധ്യത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിലുള്ള പഴകിയ കിണറില്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ള മാലിന്യം തള്ളി നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. മഴയത്ത് മാലിന്യം ഈ കിണറില്‍ നിന്ന് പുറത്തേക്ക് ഒഴുകുകയാണ്. എന്നാല്‍ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്‍ഡിലെ ഈ മാലിന്യ കിണര്‍ മൂടാനുള്ള നടപടി പോലും അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കിണര്‍ നിറഞ്ഞതിനെ തുടര്‍ന്ന് കിണറിന്റെ പരിസരത്താണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ ദേശീയപാതയില്‍ നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം വന്‍തോതില്‍ തള്ളുകയാണ്. ഇവയൊന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍, ഉപയോഗശൂന്യമായ പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് ദേശീയപാതയോരത്ത് തള്ളുന്നത്. ഇതുകൂടാതെ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കോണ്‍ക്രീറ്റ് മാലിന്യങ്ങളും ദേശീയപാതയോരത്ത് തള്ളുന്നുണ്ട്.
ചെര്‍ക്കള: നാടാകെ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ചെര്‍ക്കള നഗരത്തില്‍ വീണ്ടും മാലിന്യം കുന്നുകൂടുന്നു. ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയപാതക്കരികിലും ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കുഴിയിലുമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയപാതക്കരികില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മാലിന്യം തള്ളുന്നവരെ തിരിച്ചറിയാന്‍ വേണ്ടി പഞ്ചായത്ത് അധികൃതര്‍ സി.സി ടിസവി കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇവിടെ മാലിന്യം തള്ളുന്നത് അവസാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികൃതര്‍ സ്ഥാപിച്ച കാമറക്ക് മുന്‍വശം തട്ടുകട സ്ഥാപിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇവിടെ വീണ്ടും മാലിന്യം തള്ളുന്നത് വ്യാപകമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലിലെയും ഭക്ഷണാവശിഷ്ട്ടങ്ങള്‍ മുതല്‍ ചീഞ്ഞ പച്ചക്കറിയും പഴവും വരെ മാലിന്യത്തിലുണ്ട്. പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി വാഹനങ്ങളില്‍ കൊണ്ട് വന്നാണ് പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത്. തെരുവുനായ്ക്കളും കാക്കകളും കൊത്തിവലിച്ച് റോഡിലാകെ മാലിന്യം പരന്ന് കിടക്കുന്ന അവസ്ഥയിലാണ്.
മഴ പെയ്തതോടെ ഇവ ചീഞ്ഞളിഞ്ഞ നിലയിലാണ്. ഇതുമൂലം മൂക്കുപൊത്തിയാണു കാല്‍നടയാത്രക്കാരും വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴി പോകുന്നത്. ഇതില്‍ കൊതുകുകള്‍ പെരുകുന്നതും അഴുക്കു വെള്ളം ഒലിച്ചിറങ്ങുന്നതും കാരണം റോഡിന്റെ താഴെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ പകര്‍ച്ചവ്യാധി രോഗങ്ങളുടെ ഭീഷണിയിലുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago