HOME
DETAILS
MAL
അഞ്ചലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
backup
June 04 2020 | 00:06 AM
കൊല്ലം: അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ കൈപ്പള്ളി മുക്കില്‍ അമൃത് ഭവനില്‍ സുനില്‍ (34), സുജിനി (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.
സുനില്‍ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും സുജിനി തറയില്‍ പായില്‍ മരിച്ച നിലയിലുമാണ്.
ഇവരുടെ മൂന്ന് വയസുള്ള മകള്‍ അശ്വതി ഈ സമയം സുജിനിയോടൊപ്പം മുലപ്പാല്‍ കുടിച്ച് കിടക്കുന്ന നിലയിലായിരുന്നു. പുലര്‍ച്ചെ അഞ്ചോടെ സുനില്‍ ഏരൂര്‍ ആലഞ്ചേരിയിലുള്ള രക്ഷാകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് സുജിനിക്ക് സുഖമില്ലെന്നും ആരെങ്കിലും വരണമെന്നും അറിയിച്ചിരുന്നു. ഈ വിവരം സുനിലിന്റെ മാതാവ് സുജിനിയുടെ പിതാവിനെയും വിളിച്ചറിയിച്ചു. സുജിനിയുടെ പിതാവ് വീട്ടിലെത്തി ഏറെ നേരം വിളിച്ചിട്ടും കതകു തുറന്നില്ല.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ഇരുവരേയും മരിച്ച നിലയില്‍ കാണുകയായിരുന്നു.സുജിനിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം സുനില്‍ ആത്മഹത്യ ചെയ്തതാണന്ന പ്രാഥമിക നിഗമനത്തിലാണ് അഞ്ചല്‍ പൊലിസ്. ഏഴംകുളം സ്വദേശിയായ സുനില്‍ കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്. കൈപ്പള്ളിമുക്കില്‍ വാടക വീട്ടിലാണ് താമസം.
സുജിനിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കരയില്‍നിന്നു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും സയന്റിഫിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."