HOME
DETAILS
MAL
പുരുഷന്മാരേക്കാള്‍ മികച്ചത് വനിതാ ടീം: സുനില്‍ ഛേത്രി
backup
March 24 2019 | 21:03 PM
മുംബൈ: ഇന്ത്യയുടെ പുരുഷ ഫുട്‌ബോള്‍ ടീമിനേക്കാള്‍ മികച്ചത് വനിതകളുടെ ടീമാണെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പ് കിരീടം നേടിയ വനിതാ ടീമിനെ അഭിനന്ദിക്കുന്നതിനിടെയാണ് സുനില്‍ ഛേത്രി ഇക്കാര്യം പറഞ്ഞത്. 211 രാജ്യങ്ങള്‍ക്കിടയില്‍ 103 -ാം സ്ഥാനത്താണ് ഇന്ത്യയുടെ പുരുഷ ടീം. അതേസമയം 152 രാജ്യങ്ങള്‍ക്കിടയില്‍ 62-ാം സ്ഥാനത്താണ് ഇന്ത്യയുടെ വനിതാ ടീമുള്ളത്. ഇത് മികച്ച നേട്ടമാണ്-ഛേത്രി പറഞ്ഞു. എക്കാലത്തും ഇന്ത്യയുടെ പരുഷ നിരയേക്കാള്‍ മികച്ചത് വനിതാ നിര തന്നെയാണെന്നാണ് തന്റെ അഭിപ്രായമെന്നും ഛേത്രി പറഞ്ഞു. ഒളിംപിക്‌സ് യോഗ്യതയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് ഛേത്രി ആശംസയും നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."