മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വളാഞ്ചേരിയില്‍ പുനരധിവാസ കേന്ദ്രം പരിഗണിക്കും: മന്ത്രി കെ.ടി ജലീല്‍
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വളാഞ്ചേരിയില്‍ പുനരധിവാസ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കാവുംപുറത്ത് ആരംഭിച്ച 'സായംപ്രഭ' ഭവനത്തിന്റെയും കാര്‍ഷിക വിപണന കേന്ദ്രമായ സമൃദ്ധിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിപാലിക്കുന്ന കാര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും പലപ്പോഴും ശ്രദ്ധ ചെലുത്താറില്ല. ഭീമമായ തുക നല്‍കി മരുന്നുകള്‍ വാങ്ങി നല്‍കാനും കഴിയാറില്ല. ഇതിന് ഒരു പരിഹാരമെന്ന നിലയ്ക്കാണ് പുനരധിവാസ കേന്ദ്രം ആരംഭിക്കുക. വളാഞ്ചേരി കാവുംപുറത്തെ ബ്ലോക്ക് ഓഫിസ് പരിസരത്ത് ഇതിനുള്ള സൗകര്യം പരിശോധിക്കും. നൂതന ആശയങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സമൃദ്ധി വിപണന കേന്ദ്രത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ഷാഹിന ടീച്ചര്‍ക്ക് പച്ചക്കറികള്‍ നല്‍കി കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പാറോളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.പി സബാഹ്, കെ.ടി സിദ്ധീഖ്, ഫസീല ടീച്ചര്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ നാരായണന്‍, സി.ഡി.പി.ഒ ഇന്‍ചാര്‍ജ് സൈനബ, സാക്ഷരതാ കോ ഓര്‍ഡിനേറ്റര്‍ നിസാര്‍ബാബു, സായംപ്രഭാ ഹോം ചെയര്‍മാന്‍ സി.എച്ച് അബൂയൂസുഫ് ഗുരുക്കള്‍ സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ പുരാവസ്തു ചരിത്ര സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."