HOME
DETAILS
MAL
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു
backup
June 04 2020 | 00:06 AM
കോഴിക്കോട്: ദുബൈയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു. എടപ്പാള്‍ കൂനംമൂച്ചി പുതുവീട്ടില്‍ ഹാരിസിന്റെ ഭാര്യ ഷബനാസ് (28) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. ദുബൈയില്‍ നിന്ന് എത്തിയ ശേഷം ചികിത്സക്കായി കോഴിക്കോട്ടേക്ക് വരികയായിരുന്നു. ക്വാറന്റൈന് സംവിധാനത്തിലായിരുന്നു ചികിത്സ. നേരത്തെ നടത്തിയ കൊവിഡ് പരിശോധനകളില്‍ നെഗറ്റീവായിരുന്നു ഫലം. സ്രവം വീണ്ടും പരിശോധനക്കായി അയച്ചിട്ടുണ്ട്. യുവതിയുടെ ഖബറടക്കം കോഴിക്കോട് കണ്ണംപറമ്പ് പള്ളി ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തിയത്. മക്കള്‍: മുഹമ്മദ് ഇഹാന്‍, ഫാത്തിമ ഇഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."