ദുരിതം തീരാതെ അങ്ങാടിപ്പുറം റെയില്‍വേ ബസ്‌സ്റ്റോപ്പ്
അങ്ങാടിപ്പുറം: മഴയത്തും വെയിലത്തും മാറാത്ത ഭംഗി പോലെ യാത്രക്കാരും മഴയും വെയിലും കൊണ്ട് വേണം അങ്ങാടിപ്പുറത്തെ റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കാന്‍. റെയില്‍വേ മേല്‍പാലം ഉയര്‍ന്നതോടെ ശരിക്കും യാത്രക്കാരാണ് പെരുവഴിയിലായത്.
ദിനംപ്രതി ട്രെയിന്‍ യാത്രക്കാരടക്കമുള്ള നിരവധി പേരാണ് ഇവിടെനിന്നു ബസ് കയറി മറ്റിടങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ മലപ്പുറം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ് എവിടെ നിര്‍ത്തുമെന്നറിയാതെ നൂറു മീറ്ററിനുള്ളില്‍ രണ്ടിടങ്ങളിലായാണിപ്പോള്‍ ബസ് കാത്തുനില്‍ക്കുന്നത്.
പാലം ഉയര്‍ന്ന് രണ്ടുവര്‍ഷമായിട്ടും റോഡിന്റെ ഇരു വശങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലമുണ്ടായിട്ടും അധികൃതര്‍ കണ്ണുതുറക്കാത്ത മട്ടാണ്. മഴയത്തും വെയിലത്തും സമീപത്തെ കടകളുടെ തിണ്ണയിലും റോഡരികിലെ ഫ്‌ളക്‌സ് ബോര്‍ഡുകളുമാണ് യാത്രക്കാരുടെ ഏക ആശ്രയം. പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നിടത്ത് ഓട്ടോ ടാക്‌സി സ്റ്റാന്‍ഡും ഇതൊന്നും കൂടാതെ വഴിയാത്രയ്ക്ക് പോലും ബുദ്ധിമുട്ടിലാക്കി വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കുവാഹനങ്ങളും പ്രയാസം സൃഷ്ടിക്കുന്നു. മേല്‍പാലത്തിലെ പ്രവേശനസ്ഥലത്ത് ദിവസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കു വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം വഴിയാത്രക്കാര്‍ ദേശീയപാതയിലേക്ക് കയറി വേണം നടക്കാന്‍.
ഇത് കാല്‍നടയാത്രക്കാരെ അപകടത്തിലേക്കാണ് തള്ളിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."