HOME
DETAILS

പമ്പയിലെ മണല്‍ കൊണ്ടുപോകുന്നത്  വനംവകുപ്പ് തടഞ്ഞു; കമ്പനി പിന്മാറി

  
backup
June 04 2020 | 00:06 AM

%e0%b4%aa%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8b%e0%b4%95
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാദമായതിനെ തുടര്‍ന്ന് പമ്പയില്‍നിന്നു മണല്‍ പുറത്തേക്കു കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി. 
പ്രളയം തടയാനായി മണല്‍ നീക്കാം. എന്നാല്‍ പുറത്തേക്കു കൊണ്ടുപോകരുതെന്ന് വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ് ഉത്തരവിറക്കി.
ഇതോടെ മണലെടുപ്പുകരാറില്‍നിന്ന് ക്ലേയ്‌സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്‌സ് പിന്മാറി. മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെങ്കില്‍ പ്രയോജനമില്ലെന്ന് ചെയര്‍മാന്‍ ടി.കെ. ഗോവിന്ദന്‍ പ്രതികരിച്ചു. ഇടപാടില്‍ അഴിമതിയില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. വനത്തിനുള്ളില്‍നിന്നു മണലെടുത്തു കൊണ്ടുപോകാന്‍ കേന്ദ്ര വനംവകുപ്പിന്റെ ഉത്തരവു വേണമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. പ്രളയം തടയാന്‍ വേണ്ടി മണല്‍ നീക്കാനേ അനുമതി നല്‍കിയിരുന്നുള്ളൂവെന്നും അതു വനംവകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്ത് കൂട്ടി ഇടണമെന്നുനിര്‍ദേശം നല്‍കിയിരുന്നുവെന്നും രാജു പ്രതികരിച്ചു. 
മന്ത്രി അറിയാതെ
തിരക്കിട്ട നീക്കം
ഇതോടെ 2018ലെ പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുമതി നല്‍കിയ നടപടികളില്‍ ദുരൂഹത ഏറുകയാണ്. വിരമിക്കുന്നതിനു തലേദിവസം മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഹെലികോപ്റ്ററില്‍ നേരിട്ട് എത്തിയാണ് മണല്‍ നീക്കം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയത്. 
വനംവകുപ്പിന്റെ കീഴില്‍ വരുന്ന വിഷയമായിട്ടും പമ്പയില്‍ നേരിട്ടെത്തി നടത്തിയ യോഗം വനം മന്ത്രി കെ. രാജുവിനെയോ അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിനെയോ അറിയിച്ചില്ല. ഇതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനം സെക്രട്ടറി ആശ തോമസിനോട് പമ്പയില്‍നിന്നു മണല്‍ കൊണ്ടു പോകുന്നതു തടയാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
 
പിന്തുണച്ച് 
ചീഫ് സെക്രട്ടറി
 
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഇന്നലെ രംഗത്തെത്തി. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയില്‍ താനും പോയിരുന്നു. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ലെന്നും പ്രളയത്തെ പ്രതിരോധിക്കാനായാണ് മണല്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
വനംവകുപ്പിന് തടയാന്‍ പറ്റില്ല: മുഖ്യമന്ത്രി
 
തിരുവനന്തപുരം: പമ്പാ നദിയില്‍നിന്ന് മണലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയ വനംവകുപ്പിന്റെ നടപടിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവര്‍ത്തി തടയാന്‍ വനം വകുപ്പിന് ആകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
മണല്‍ ആര്‍ക്കും സ്വകാര്യമായിട്ട് വില്‍ക്കാന്‍ പറ്റില്ല. ഇത് നമ്മുടെ നാട്ടില്‍ ഒരു ഗുരുതരമായ പ്രശ്‌നമാണ്. നദികളില്‍ എക്കല്‍ അടിഞ്ഞു കിടക്കുന്നുണ്ട്. നീരൊഴുക്ക് തന്നെ തടയപ്പെടുന്ന അവസ്ഥ വന്നിട്ടുണ്ട്. ആ എക്കല്‍ നീക്കം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. അതിനായി അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് ആനുസരിച്ചുള്ള നടപടികളിലേക്കാണ് കടക്കേണ്ടത്. പ്രധാനപ്പെട്ട നദിയായ പമ്പയിലെ എക്കല്‍ നീക്കാനുള്ള നടപടികളില്‍ വലിയ താമസം വന്നു. അത് പരിശേധിക്കാനാണ് അന്നുള്ള ചീഫ് സെക്രട്ടറിയും നിയുക്ത ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലിസ് മേധാവിയും ആ സ്ഥലം സന്ദര്‍ശിച്ചത്. 
നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു അത്. വിവാദം ഏതുകാര്യത്തിലും ഉയര്‍ന്നു വരും. എക്കല്‍ നീക്കം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ഡി.എം ആക്ട് അനുസരിച്ച് അതാത് കലക്ടര്‍ക്ക് പൂര്‍ണമായ അധികാരമുണ്ട്.  ആ നടപടികള്‍ കലക്ടര്‍ തുടരുക തന്നെ ചെയ്യും. അതാര്‍ക്കും തടസപ്പെടുത്താന്‍ കഴിയില്ല. ആ പ്രവര്‍ത്തനങ്ങള്‍ നടക്കുക തന്നെ ചെയ്യും. 
ചിലര്‍ക്ക് ചില തെറ്റിദ്ധാരണ വന്നിട്ടുണ്ടാകും-വനത്തിനകത്തുകൂടെ പോകുന്നതിനെല്ലാം അവകാശം വനംവകുപ്പിനാണെന്ന്. പക്ഷേ ഡി.എം ആക്ട് അനുസരിച്ച് നടപടികള്‍ സ്വീകരിച്ചാല്‍ അതിനെ തടസപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago