കോട്ടപ്പടിയില്‍ അത്യാധുനിക മത്സ്യ-മാംസ മാര്‍ക്കറ്റ്
മലപ്പുറം: കോട്ടപ്പടിയിയില്‍ അത്യാധുനിക രീതിയിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ മലപ്പുറം നഗരസഭ തീരുമാനം. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കുന്നതിനായി പ്രത്യേക കണ്‍സല്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീലയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഡി.പി.ആര്‍ തയാറാക്കുന്നതിന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചത്്. കുന്നുമ്മല്‍ ഡെയ്‌ലി മാര്‍ക്കറ്റില്‍ മാലിന്യടാങ്ക് നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും കൗണ്‍സില്‍ അനുവദിച്ചു. മുനിസിപ്പല്‍ എന്‍ജിനിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാങ്ക് നിര്‍മിക്കുക. കോട്ടപ്പടി മാര്‍ക്കറ്റിലും മാലിന്യടാങ്ക് നിര്‍മിക്കുന്നത് കൗണ്‍സില്‍ പരിഗണനക്ക് വന്നെങ്കിലും തള്ളി. കോട്ടപ്പടി മാര്‍ക്കറ്റ് നവീകരണം ഉടന്‍ നടക്കാന്‍ പോകുന്നതിനാലാണ് മാറ്റിയത്. ഇവിടെ പുതിയ മാര്‍ക്കറ്റിനൊപ്പം ടാങ്ക് നിര്‍മിക്കും. കുന്നുമ്മലില്‍ മാലിന്യടാങ്ക് നിര്‍മിക്കുന്നതോടെ പ്രദേശം കാലങ്ങളായി അനുഭവിച്ചിരുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.
മഴക്കാല പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലികമായി നിയമിച്ച ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, നഴ്‌സ് എന്നിവരുടെ സേവനം ദീര്‍ഘിപ്പിക്കുന്നതിനും പുതുക്കിയ നിരക്കിലുളള വേതനം അനുവദിക്കുന്നതിനും തീരുമാനിച്ചു.
പാണക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രോഗി കല്യാണ്‍ സമിതി രൂപീകരിക്കുന്നതിനും യോഗം അംഗീകാരം നല്‍കി.
ഡെങ്കിപ്പനിയടക്കം പകര്‍ച്ച വ്യാധികള്‍ നഗരസഭയുടെ വിവിധ മേഖലയില്‍ പടരുന്ന സാഹചര്യത്തില്‍ കൊതുകിനെ നിശിപ്പിക്കുന്നതിന് ഫോഗിങ് കാര്യക്ഷമാമാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."