HOME
DETAILS

റഅസ്സല്‍ ഷോ

  
backup
March 24 2019 | 21:03 PM

kolkatta-won

 

കൊല്‍ക്കത്ത: 12-ാം സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്ക് മിന്നും ജയം. 181 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 19.4 ഓവറില്‍ 183 റണ്‍സ് കണ്ടെത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത കളി കൈവിടുമെന്ന് കരുതിയെങ്കിലും ആന്ദ്രെ റസ്സലിന്റെ മാസ്മരിക ഇന്നിങ്‌സാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. 19 പന്തില്‍ നാലു വീതം ബൗ@ണ്ടറികളും സിക്‌സറുമടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. 49 റണ്‍സാണ് റസല്‍ പുറത്താകാതെ നേടിയത്. നിതീഷ് റാണയാണ് (68) മറ്റൊരു സ്‌കോറര്‍. 47 പന്തില്‍ എട്ടു ബൗ@ണ്ടറികളും മൂന്നു സിക്‌സറും റാണയുടെ ഇന്നിങ്‌സിലുണ്ട@ായിരുന്നു. റോബിന്‍ ഉത്തപ്പ 35 റണ്‍സിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ സ്‌ലിപ്പില്‍ ഉത്തപ്പ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇടവേളക്ക് ശേഷം മൈതാനത്ത് തിരിച്ചെത്തിയ വാര്‍ണര്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.


ആദ്യ വിക്കറ്റില്‍ ജോണി ബയരിസ്റ്റോ(39)യുമൊത്ത് 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ട@ാക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞു. കൊല്‍ക്കത്തയുടെ മൈതാനത്ത് സണ്‍റൈസേഴ്‌സിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 24 പന്തില്‍ പുറത്താകാതെ വിജയ് ശങ്കര്‍ 40 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പിയൂഷ് ചൗള ഒരു വിക്കറ്റും സ്വന്തമാക്കി. മികച്ച സ്‌കോര്‍ നേടിയിട്ടും വിജയിക്കാനാവാത്തത് ഹൈദരാബാദിന് തിരിച്ചടിയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago