കനിവ് നിറഞ്ഞ കാല്‍പന്ത് പാഠങ്ങളുമായി അരിമ്പ്ര മിഷന്‍ സോക്കര്‍ അക്കാദമി
കൊണ്ടോട്ടി: കാല്‍പന്ത് കളിക്കൊപ്പം കനിവ് നിറഞ്ഞ പ്രവൃത്തികളുമായി അരിമ്പ്രയിലെ മിഷന്‍ സോക്കര്‍ അക്കാദമിയിലെ ഫുട്‌ബോള്‍ പരിശീലന താരങ്ങള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ പേരില്‍ നാടാകെ ആവശ്യത്തിമര്‍പ്പിലമരുമ്പോള്‍ അരിമ്പ്രയിലെ സുമതി എന്ന അങ്കണവാടി അധ്യാപികയുടെ ചികിത്സാ സഹായനിധിയിലേക്ക് ഫണ്ട് ശേഖരിക്കുകയാണ് മിഷന്‍ സോക്കര്‍ അക്കാദമിയിലെ കാല്‍പ്പന്തു പരിശീലകര്‍.
ജി.വി.എച്ച്.എസ് മൈതാനം കേന്ദ്രീകരിച്ചാണ് കുട്ടികള്‍ക്ക് സൗജന്യമായി ഫുട്‌ബോള്‍ പരിശീലനം നല്‍കി വരുന്ന മിഷന്‍ സോക്കര്‍ അക്കാദമി. മിഷന്‍ സോക്കര്‍ അക്കാദമി രൂപീകരിച്ചതിന് ശേഷം ആദ്യമായി നടയ്ക്കുന്ന ലോക കപ്പ്-2018നെ ആസ്വാദകരമാക്കുന്നതിന് പകരമാണ് കളിക്കൂട്ടുകാര്‍ കടുത്ത വൃക്ക രോഗത്താല്‍ ദുരിതം അനുഭവിയ്ക്കുന്ന അരിമ്പ്രയിലെ അങ്കണവാടി അധ്യാപികയുടെ ചികിത്സാ സഹായനിധിയിലേക്ക് ഫണ്ട് ശേഖരിച്ചുവരുന്നത്.
കുട്ടികള്‍ സ്വന്തമായും തങ്ങളുടെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും സമാഹരിച്ച 31,750 രൂപ പരിശീലന ക്യാംപില്‍ വച്ച് മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ക്ക് കൈമാറി.
എന്‍.കെ ഇബ്രാഹീം,എന്‍.കെ ഫഹദ് അലിവ്,പറമ്പന്‍ ശംസു,ഇ.ഹംസ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."