HOME
DETAILS
MAL
സംസ്ഥാനത്തിന് അപമാനം: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി
backup
June 04 2020 | 00:06 AM
കോഴിക്കോട്: പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാരണത്താല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വിദ്യാര്ഥിനിക്കുണ്ടായത് സംസ്ഥാനത്തിന് അപമാനമാണെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നിര്‍ധനരും നിരാലംബരുമായ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ നല്‍കാനുള്ള നടപടികളും ഉണ്ടാവണം. കേരളത്തിലെ അനാഥശാലകളെ ഇല്ലാതാക്കുംവിധത്തില്‍ സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്തഫ മുണ്ടുപാറ, കെ.പി മുഹമ്മദലി ഹാജി, അഡ്വ. എ.കെ മുസ്തഫ, സുബൈര്‍ നെല്ലിക്കാപറമ്പ്, നിസാര്‍ ഒളവണ്ണ, നടുക്കണ്ടി അബൂബക്കര്‍, മൊയ്തീന്‍കോയ അത്തോളി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."