HOME
DETAILS

വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷം ശക്തി പ്രാപിച്ചു: കാര്‍ഷിക മേഖല സജീവമായി

  
backup
July 01 2018 | 07:07 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%95


പെരിങ്ങോട്ടുകുര്‍ശ്ശി: ജില്ലയില്‍ വേനല്‍മഴക്ക് പിന്നാലെ കാലവര്‍ഷംകൂടി ശക്തി പ്രാപിച്ചതോടെ കാര്‍ഷിക മേഖല സജീവമാവുകയാണ്. ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ നെല്‍പാടങ്ങള്‍ ഉണങ്ങി നശിച്ച കര്‍ഷക മനസ്സുകളില്‍ പുതുനാമ്പുകള്‍ തളിരിട്ടിരിക്കുകയാണ്. പാടങ്ങളില്‍ വെള്ളമെത്തിയതോടെ ഞാറുപറിച്ചു നടുന്ന ജോലിയിലാണ് മിക്ക കര്‍ഷകര്‍ക്കും പ്രതീക്ഷിച്ചിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഇത്തവണ മിക്കയിടത്തും ഒന്നാം വിളക്ക്‌പൊടിവിത സാധ്യമായിട്ടില്ല. എന്നാല്‍ മഴക്കുറവനുഭവപ്പെട്ട കിഴക്കന്‍ മേഖലയില്‍ മാത്രമാണ് കുറച്ചെങ്കിലും പൊടിവിതനടന്നിട്ടുള്ളത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ മികച്ച മഴയാണ്ജില്ലയില്‍ ലഭിച്ചിട്ടുള്ളത് അടുത്ത കാലത്തായി വര്‍ഷകാലത്ത് കൂടുതല്‍ മഴ ലഭിച്ച തിരുവാതിരഞാറ്റുവേലയാണിത്തവണത്തേത്.
22 നാരംഭിച്ച ഞാറ്റുവേലയില്‍ പ്രതീക്ഷിക്കാത്ത മഴ ലഭിച്ചതായിട്ടാണ് കര്‍ഷകര്‍ പറയുന്നത്. തിരുവതിരഞാറ്റുവേലയുടെ ആദ്യത്തെ നാള്‍ നല്ല മഴ ലഭിച്ചതിനാല്‍ ഇനിയുള്ള ഏഴുനാളുകളിലും നല്ല മഴ ലഭിക്കുമെന്നാണ് പഴമക്കാരനായ കര്‍ഷകന്‍ അഭിപ്രായപ്പെടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച മഴ ലഭിച്ചതിനാല്‍ അതിനുസരിച്ച കാലവസ്ഥയില്‍ നല്ല വിളവു തരുന്നതും പ്രതിരോധ ശേഷിയുള്ളതുമായ വിത്താണ് കൂടുതലായും ഒന്നാം വിളക്കായി ഉപയോഗിക്കുന്നതും.
വരും നാളുകളിലും കൂടുതല്‍ മഴ ലഭിക്കുകയാണെങ്കില്‍ നെല്‍ച്ചെടികള്‍ വെള്ളത്തിലാവുമെന്ന സ്ഥിതിയാണഅ. കതിര്‍ വരുന്നതുവരെ വെള്ളം ആവശ്യമുണ്ടെന്നിരിക്കെ ജില്ലയില്‍ ഒന്നാംവിള പ്രധാനമായും മഴയെ മാത്രമാശ്രിയിച്ചിട്ടാണ്. മഴ കനത്തതോടെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധമാണെങ്കിലും നിലവിലെസ്ഥിതി കര്‍ഷകമേഖലക്കാവശ്യമായ വെള്ളം ലഭിക്കും. എന്നാല്‍ മഴയുടെ തോത് ജൂലൈ , ആഗസ്ത് മാസങ്ങളില്‍ കുറഞ്ഞാല്‍ പിന്നീട് കാര്‍ഷിക മേഖല പ്രതിസന്ധിയിലാവുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ - ജൂലൈ മാസങ്ങളിലെ മഴയുടെ അളവ് വളരെ കുറവായിരുന്നു. ഇത്തവണ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടു.
മെയ് മാസത്തില്‍ വേനല്‍ മഴ കനത്തതോടെ അണക്കെട്ടുകള്‍ ജലസമൃദ്ധമായെങ്കിലും മിക്കയിടത്തും കൃഷി നാശമായ സ്ഥിതിയിലായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കാലവര്‍ഷം ശക്തിപ്രാപിച്ചതും ആവശ്യത്തിന് മഴ ലഭിച്ചതും ജില്ലയുടെ കര്‍ഷകരില്‍ മനസ്സു കുളിര്‍പ്പിച്ചിരിക്കുകയാണ്. കൃഷി നശിച്ചവരും കൃഷി ഉപേക്ഷിച്ചവരും വരെ ഇത്തവണ കാര്‍ഷിക മേഖലയില്‍ സജീവമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago