HOME
DETAILS

കൊവിഡ് മരണം: നാട്ടുകാരുടെ എതിര്‍പ്പ്; വൈദികന്റെ മൃതദേഹം അടക്കംചെയ്യുന്നതില്‍ അനിശ്ചിതത്വം

  
backup
June 04 2020 | 00:06 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f
 
 
 
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍ ഫാദര്‍ കെ.ജി വര്‍ഗീസിന്റെ മൃതദേഹം അടക്കംചെയ്യുന്നതില്‍ അനിശ്ചിതത്വം. നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു അനിശ്ചിതത്വം. ഇന്നലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകള്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചതാണ് എതിര്‍പ്പിനിടയാക്കിയത്. 
സെമിത്തേരി തര്‍ക്കഭൂമി ആണെന്നും ഇവിടെ മൃതദേഹം അടക്കംചെയ്യുന്നത് വിലക്കി കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാലാഞ്ചിറയിലുള്ള വൈദികന്റെ ഇടവകയില്‍ തന്നെ സംസ്‌കാരിക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഇവിടെ ആഴത്തില്‍ കുഴിയെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മലമുകള്‍ സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മലമുകള്‍ സെമിത്തേരിയില്‍ പത്തടി താഴ്ചയില്‍ കുഴിയെടുക്കുകയും ചെയ്തു. 
ഇതിനിടെ നാട്ടുകാര്‍ സംഘടിച്ചെത്തി കുഴിയെടുക്കല്‍ തടസപ്പെടുത്തുകയും സ്ഥലത്തുണ്ടായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. 
വിവരമറിഞ്ഞ് വട്ടിയൂര്‍ക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം, ആര്‍.ഡി.ഒ, ബന്ധപ്പെട്ട തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. 
വിഷയത്തില്‍ കലക്ടറും മേയറും ഇടപെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പ്രശ്‌നങ്ങളില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, കോടതിയുടെ ഉത്തരവ് ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago