HOME
DETAILS
MAL
ഇതോ വൃത്തിയുള്ള സംസ്‌കാരം
backup
April 16 2017 | 21:04 PM
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ അലവിലേക്കുള്ള കടലോര പാതയിലേ കാഴ്ചകളാണിത്.
മാലിന്യം നിക്ഷേപിക്കാന്‍ സന്നദ്ധ സംഘടനയായ ദിശ സ്ഥാപിച്ച മാലിന്യ വീപ്പകള്‍ക്കു പുറത്താണു മാലിന്യം തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും തള്ളാന്‍ വെവ്വേറ മാലിന്യ വീപ്പകള്‍ സ്ഥാപിച്ചിടത്താണ് ഈ സ്ഥിതി.
ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കോര്‍പ്പറേഷന്‍ ശുചീകരണ ജീവനക്കാര്‍ വാഹനത്തിലെത്തി എടുത്തുകൊണ്ടുപോവുകയാണു പതിവ്. അവധിദിനമായ ഇന്നലെയാണു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയ നിലയില്‍ കാണപ്പെട്ടത്.
മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു തുടക്കമിട്ടിടത്തു തന്നെ അലക്ഷ്യമായി മാലിന്യം തള്ളുന്നതു തെരുവുനായകളടക്കമുള്ള വര്‍ധിക്കുന്നതിന് ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."