സഊദി മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി
ജിദ്ദ: സഊദി മന്ത്രിസഭയിലും മറ്റു ചില മേഖലകളിലും മാറ്റങ്ങളും നിയമനങ്ങളും നടത്തി സല്‍മാന്‍ രാജാവ് പുതിയ ഉത്തരവ് ഇറക്കി. ഇസ്‌ലാമിക കാര്യ സഹമന്ത്രി ഡോ. തൗഫീഖ് അസുദൈരിയെ സ്ഥാനത്തുനിന്നും ഒഴിവാക്കി.
എന്‍ജിനീയര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഓഹലിയെ ജനറല്‍ അതോരിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രി ഗവര്‍ണറായി നിയമിച്ചും വിജ്ഞാപനം നടത്തി.
ഡോ. സഅദ് ബിന്‍ സൗദ് ബിന്‍ മാജിദിനെ ഉന്നത റാങ്കോടു കൂടി വിദ്യാഭ്യാസ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ ഹര്‍ബിയെ ജനറല്‍ അതോരിറ്റി ഫോര്‍ ഫോറീന്‍ ട്രേഡ് ഗവര്‍ണറായി നിയമിച്ചു.
ഡോ. ഹാതിം ബിന്‍ ഹസന്‍ ബിന്‍ ഹംസ അല്‍ മര്‍സൂകിയെ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി മന്ത്രിയായി ഉന്നത റാങ്കോടെ നിയമിച്ചു.
എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അല്‍ ജാസറിനെ തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."