ബി.ജെ.പിയുടെ ജനവിരുദ്ധ നിലപാടിനേറ്റ തിരിച്ചടി: ശ്രീകണ്ഠന്‍
പാലക്കാട്: അഴിമതിയില്‍ മുങ്ങിയ ബി.ജെ.പി നഗരസഭാ ഭരണത്തിന്റെ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സ്റ്റാന്റിംഗ് കമ്മിറ്റിതിരഞ്ഞെടുപ്പ് ഫലമെന്ന് ഡി.സി.സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന്‍.
ബി.ജെ.പി. അംഗം വോട്ട് അസാധുവാക്കിയതിനു പിന്നില്‍ ഭരണകക്ഷിയിലെ ചേരിപ്പോരാണ്. അഴിമതിയും, സ്വജന പക്ഷപാതവും നിറഞ്ഞ നഗരഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. അതിന്റെ പ്രതിഫലനമാണ് ഈ അസാധു വോട്ട്. വരാനിരിക്കുന്ന ദിനങ്ങള്‍ ബി.ജെ.പിയില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകും.
ആരുടെയും പിന്തുണയില്ലാതെ വികസനവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ യു.ഡി.എഫിനുണ്ടായ വിജയം തിളക്കമേറിയതാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ സി.പി.എം ഒളിച്ചുകളി തുടരുകയാണ്. ബി.ജെ.പി ജയിക്കാന്‍ സാധ്യതയൊരുക്കി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്ന സി.പി.എം നിലപാട്, പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്. അടുത്ത ഘട്ടത്തിലെങ്കിലും മാറി ചിന്തിക്കുവാന്‍ സി.പി.എം തയ്യാറാകണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."