HOME
DETAILS
MAL
രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് സഊദി രാജകുമാരന്റെ വക പത്ത് ലക്ഷം ഡോളര്‍
backup
March 24 2019 | 21:03 PM
റിയാദ്: ന്യൂസിലന്‍ഡില്‍ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഊദി രാജകുമാരനും പ്രമുഖ വ്യവസായിയുമായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന് സഹായം പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 50 പേരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം ഡോളര്‍ സംഭാവന നല്‍കുന്നതിന് തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. യുക്തിയും മതവും അംഗീകരിക്കാത്ത കാര്യമാണ് ന്യൂസിലന്ഡിലുണ്ടായത്. ഭീകരതക്കെതിരേ നിലയുറപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ചുമതലയാണെന്നും അല്‍വലീദ് രാജകുമാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."