പാലക്കാട് നഗരസഭ വികസന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞടുപ്പ് യു.ഡി.എഫിന് വിജയം
പാലക്കാട്: നഗരസഭയില്‍ വികസന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് വിജയം. വികസനകാര്യത്തില്‍ ലീഗിലെ എം സാഹീദയും വിദ്യാഭ്യാസ കാര്യത്തില്‍ കോണ്‍ഗ്രസിലെ സുഭദ്രയുമാണ് വിജയിച്ചത്. ഒന്പതാംഗ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ബി.ജെ.പിക്കും യു ഡി എഫിനും നാലു വീതവും സി.പി.എമ്മിന് ഒരു അംഗവുമാണുള്ളത്. സി.പി.എം മത്സര രംഗത്ത് വിട്ട് നിന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് സാഹീദക്ക് എതിരെ ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി ബേബിയെ മത്സരിപ്പിച്ചുവെങ്കിലും ബി.ജെ.പി അംഗമായിരുന്ന എസ്.പി അച്ചുതാനന്ദന് വോട്ട് അസാധുവാക്കിയതോടെ ഭാഗ്യ പരീക്ഷണത്തിന് നിന്ന് രക്ഷപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി അനായാസം വിജയിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി തെരെഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എന്‍ സുഭദ്ര രംഗത്ത് വന്നപ്പോള്‍ ബി.ജെ.പി നേരത്തെ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായിരുന്ന കെ ദിവ്യയെ മത്സരിപ്പിക്കുകയായിരുന്നു. എട്ടംഗമുള്ള വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ യു.ഡി.എഫിന് നാല് അംഗവും ബി.ജെ.പിക്ക് മൂന്നംഗവും സി പി എമ്മിന് ഒരംഗവുമാണുള്ളത്. സി.പി.എം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെ നാല് വോട്ടോടെ യു.ഡി.എഫ് വിജയിക്കുകയായിരുന്നു.
നേരത്തെ സാഹീദ വോട്ട് ചെയ്യുന്ന സ്ലിപ്പില്‍ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നാരോപിച്ച് ബി.ജെയപി വരണാധികാരി വോട്ട് ചെയ്തത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടത് വികസന കാര്യസ്റ്റാന്റിംഗ് തെരഞ്ഞടുപ്പ് വേളയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച പരിശോധന നടത്തിയ വരണാധികാരി പ്രശ്നമില്ലെന്ന് കണ്ടെത്തി സാഹീദ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതില്‍ പ്രകോപിതരായ ബി.ജെ.പി അംഗങ്ങളില്‍ ചിലര്‍ വരണാധികാരിയെ അധിക്ഷേപിച്ചാണ് സഭ വിട്ടിറങ്ങിയത്. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി തെരെഞ്ഞടുപ്പ് സമാധാനപരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."