HOME
DETAILS
MAL
ജനവാസ പ്രദേശത്ത് കാട്ടാനയിറങ്ങി: വ്യാപക കൃഷി നാശം
backup
April 16 2017 | 21:04 PM
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ വായിക്കമ്പയില്‍ കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് കര്‍ണാടക വനത്തില്‍ നിന്നു കാട്ടാനകള്‍ ജനവാസപ്രദേശത്ത് ഇറങ്ങിയത്. പരിയാരത്ത് കുട്ടപ്പന്‍, സഹോദരന്‍ നാരായണപിള്ള, അമ്പലത്തിങ്കല്‍ വാസുദേവന്‍, പുത്തന്‍ പറമ്പില്‍ രവീന്ദ്രന്‍, കോന്തനാനി രവീന്ദ്രന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ നശിച്ചവയില്‍പെടുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."