ബംഗ്ലാദേശ് വിമോചനകാലത്തെ കൂട്ടക്കൊലകള്‍ രാജ്യാന്തരവേദിയില്‍ ഉന്നയിക്കുമെന്ന് യു.എന്‍
ധാക്ക: 1971ല്‍ ബംഗ്ലാദേശിന്റെ പിറവിയില്‍ എത്തിയ യുദ്ധത്തിനിടെ പാക്‌സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ രാജ്യാന്തരവേദിയില്‍ ഉന്നയിക്കുമെന്ന് യു.എന്‍.
പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിലുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറിയും കൂട്ടക്കൊലകള്‍ തുടയുന്നത് സംബന്ധിച്ച പ്രത്യേക ദൂതനുമായ അദാമ ദീങാണ് ഇക്കാര്യം അറിയിച്ചത്. ചില രാജ്യങ്ങള്‍ എതിര്‍ത്തേക്കാമെങ്കിലും പാകിസ്താന്‍ സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ ഞങ്ങള്‍ രാജ്യാന്തരവേദികളില്‍ ഉന്നയിക്കും- അദ്ദേഹം പറഞ്ഞു.
കൂട്ടക്കൊലകളുടെ ആസൂത്രകരെ തീര്‍ച്ചയായും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്- അദ്ദേഹം ആവശ്യപ്പെട്ടു. 1971ല്‍ 30 ലക്ഷം പേരെയാണ് ഞങ്ങള്‍ക്കു നഷ്ടമായതെന്ന് അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത ശൈഖ് ഹസീനയും പറഞ്ഞു.
റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നങ്ങളും ഇരുവരും ചര്‍ച്ചചെയ്തു. അഭയം അന്വേഷിച്ചു നാടുവിട്ട പൗരന്‍മാരെ പുനരധിവസിപ്പിക്കുന്നതിനായി മ്യാന്‍മര്‍ ഭരണകൂടത്തിനുമേല്‍ രാജ്യാന്തരസമൂഹം സമ്മര്‍ദം ചെലുത്തണമെന്ന് അദാമ ദീങ് ആവശ്യപ്പെട്ടു.
ബംഗ്ലാദേശിന് ഒറ്റയ്ക്ക് ഒരിക്കലും റോഹിംഗ്യന്‍ വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം, റോഹിംഗ്യന്‍ വംശജര്‍ക്ക് അഭയം നല്‍കിയ ശൈഖ് ഹസീനയുടെ നടപടിയെ പ്രശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."