HOME
DETAILS

ട്രോളിങ് നിരോധനം ഒന്‍പതിന് അര്‍ധരാത്രി മുതല്‍

  
backup
June 04 2020 | 00:06 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4
 
 
 
കൊച്ചി: ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിങ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിങ് നിരോധനം. നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിനു മുന്‍പായി തീരം വിട്ടു പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ നിരോധന കാലയളവില്‍ അടച്ചിടണം.
ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിങ് നിരോധന നടപടികള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം കെ.ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ്ങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. 
ഇതിനായി മത്സ്യത്തൊഴിലാളികള്‍ അതാത് മത്സ്യഭവന്‍ ഓഫിസുകളുമായി ബന്ധപ്പെടണം. ട്രോളിങ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമെ അനുവദിക്കൂ. ക്യാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫിസുകളില്‍ യാന ഉടമകള്‍ നല്‍കണം.
ഈകാലയളവില്‍ കടലില്‍പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡും സുരക്ഷാ ഉപകരണങ്ങളും കരുതുകയും ജാഗ്രത പാലിക്കേണ്ടതുമാണ്. തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്നു പട്രോളിങ്ങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. 
കൂടാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മുഴുവന്‍സമയവും സജ്ജമായിരിക്കും. യോഗത്തില്‍ മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സാജു എം.എസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജോ ജോസ്.പി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ടുകളുടെയും പരമ്പരാഗത വള്ളങ്ങളുടെയും ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago