ഇരട്ടപ്പുഴയില്‍ വയോധികയെ തെരുവ് നായ കടിച്ച് കീറി
ചാവക്കാട്: ഇരട്ടപ്പുഴയില്‍ വയോധികയെ തെരുവ് നായ കടിച്ച് കീറി.
ഇരട്ടപ്പുഴ കോളനിക്ക് കിഴക്കു ഭാഗം പരേതനായ കറുത്താറന്‍ രാഘവന്റെ ഭാര്യ ആലിപ്പിരി മങ്കക്കാണ് (72) പരുക്കേറ്റത്.
മുഖത്തും കൈക്കുമുള്പ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ് രാവിലെ 10ഓടെയാണ് സംഭവം.
മങ്ക വീടിനു മുറ്റത്തു നില്ക്കുമ്പോള് ഓടിയെത്തിയ തെരുവു നായ അവരുടെ നേര്‍ക്ക് ചാടി വീഴുകയായിരുന്നു.
നായയുടെ കടിയേറ്റ് നിലത്ത് വീണവയോധികയുടെ കരച്ചില് കേട്ടു ഓടിയെത്തിയ പരിസരവാസിയും ബന്ധുവുമായ യുവതിയാണ് നായയില്‍ നിന്ന് മങ്കയെ വേര്‍പ്പെടുത്തി രക്ഷിച്ചത്.
സമീപത്ത് കിടന്ന പൈപ്പ് കൊണ്ട് അവര്‍ നായയെ അടിച്ചതോടെയാണ് നായ പിന്തിരിഞ്ഞത്.
അതിന് ശേഷം അകലേക്ക് ഓടിയ നായ വഴി യാത്രക്കാരിയായ മറ്റൊരു സ്ത്രീയെയും കടിക്കാന്‍ ശ്രമിച്ചു.
കൈയിലണ്ടായിരുന്ന ബാഗ് കൊണ്ട് അവര്‍ തടഞ്ഞതിനാല്‍ കടിയേറ്റില്ല.
ബാഗ് നായ കടിച്ച് പൊളിച്ചു. ഇവിടെ നിന്ന് ഓടിയ നായ പിന്നീട് ചത്ത നിലയില്‍ ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് കാണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."