സ്പെഷല്‍ ട്യൂഷന് ധനസഹായം
ആലപ്പുഴ: എട്ടാം ക്ലാസു മുതല്‍ പ്ലസ്ടു വരെ സര്‍ക്കാര്‍എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ സ്പെഷല്‍ ട്യൂഷന് നല്‍കുന്നതിന് ധനസഹായം നല്കുന്നു.
40,000 രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥിയെ ചേര്‍ത്തതിനുള്ള ട്യൂട്ടോറിയല്‍ സ്ഥാപനത്തിന്റെ രേഖ, ആറു മാസത്തിനകം ലഭിച്ച ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് നല്‍കണം.
രേഖകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. പത്ത്, പ്ലസ്ടു ക്ലാസുകളിലും ബിരുദ കോഴ്സുകള്‍ക്കും പരാജയപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു ട്യൂട്ടോറിയലില് ചേര്‍ന്ന് പഠിച്ച് വീണ്ടും പരീക്ഷ എഴുതാനുള്ള അപേക്ഷയും രേഖകള്‍ സഹിതം നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."